---
title: "കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും 'മൊബൈല്‍ വേട്ട'; മൂന്ന് ഫോണുകളും ചാര്‍ജറും ഇയര്‍ഫോണും പിടികൂടി"
english_title: "KANNUR CENTRAL JAIL "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307627/kannur-central-jail"
published_at: "2025-08-10T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68984986bb0d2_CP.jpg"
keywords: []
---

# കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും 'മൊബൈല്‍ വേട്ട'; മൂന്ന് ഫോണുകളും ചാര്‍ജറും ഇയര്‍ഫോണും പിടികൂടി

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വീണ്ടും മൊബൈൽഫോണുകൾ പിടികൂടി. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളിൽനിന്നായാണ് മൂന്ന് മൊബൈൽഫോണുകളും ഒരു ചാർജറും ഒരു ഇയർഫോണും പിടികൂടിയത്. വാട്ടർടാങ്കിനടിയിലും കല്ലുകൾക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി ജയിലിൽ നടത്തിയ പരിശോധനയിലാണ് കീപാഡ് ഫോണുകളും ചാർജറുമെല്ലാം പിടികൂടിയത്. ഒരാഴ്ച മുൻപും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് സ്മാർഫോണും പിടികൂടിയിരുന്നു.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വീണ്ടും മൊബൈൽഫോണുകൾ പിടികൂടി. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളിൽനിന്നായാണ് മൂന്ന് മൊബൈൽഫോണുകളും ഒരു ചാർജറും ഒരു ഇയർഫോണും പിടികൂടിയത്. വാട്ടർടാങ്കിനടിയിലും കല്ലുകൾക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി ജയിലിൽ നടത്തിയ പരിശോധനയിലാണ് കീപാഡ് ഫോണുകളും ചാർജറുമെല്ലാം പിടികൂടിയത്. ഒരാഴ്ച മുൻപും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് സ്മാർഫോണും പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307627/kannur-central-jail)