---
title: "ചാവശേരി കൃഷിഭവനു മുന്നിൽ മാർച്ചും,ധർണയുമായി സ്വതന്ത്ര കർഷകസംഘം"
english_title: "Karshakasangammarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307833/karshakasangammarch"
published_at: "2025-08-11T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899b97526c11_1000117866.jpg"
keywords: []
---

# ചാവശേരി കൃഷിഭവനു മുന്നിൽ മാർച്ചും,ധർണയുമായി സ്വതന്ത്ര കർഷകസംഘം

> **Lead Summary:** **പേരാവൂർ : ** വന്യമൃഗശല്യം തടയുക,ജനവിരുദ്ധ കർഷകദ്രോഹനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് - സ്വതന്ത്ര കർഷകസംഘം - പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ചാവശേരി കൃഷിഭവനു മുന്നിൽ മാർച്ചും ധർണയും നടത്തി.

## Article Content

**പേരാവൂർ : ** വന്യമൃഗശല്യം തടയുക,ജനവിരുദ്ധ കർഷകദ്രോഹനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് - സ്വതന്ത്ര കർഷകസംഘം - പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ചാവശേരി കൃഷിഭവനു മുന്നിൽ മാർച്ചും ധർണയും നടത്തി.

കർഷകരുടെ കാർഷികപ്രശ്നങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടു കൃഷിഭവനുകൾ കേന്ദ്രീകരിച്ചു സ്വതന്ത്ര കർഷകസംഘം നടത്തുന്ന സമരങ്ങൾക്കടിസ്ഥാനം അതിരൂക്ഷമായ വന്യജീവി ആക്രമണം തന്നെയാണ്.

ഏറ്റവും അധികം വന്യജീവി ആക്രമണം നടക്കുന്ന ജില്ലയായി കണ്ണൂർ മാറിക്കഴിഞ്ഞു, കാർഷികവിളകൾ നടുന്നതിനെക്കുറിച്ചു കർഷകർക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ഉൾപ്പെടുത്തുന്നതു കർഷകർക്കു വേണ്ടിയാണ്. പക്ഷേ ഇപ്പോഴും കർഷകരുടെ ഏറ്റവും മൗലികമായ ആവശ്യങ്ങൾ പോലും കിട്ടാക്കനിയാണെന്നും സ്വതന്ത്ര കർഷകസംഘം ആരോപിച്ചു.

പ്രതിഷേധപ്പരിപാടി ജില്ലാപ്രസിഡൻ്റ് അഡ്വ. അഹമ്മദ് മാണിയൂർ ഉദ്ഘാടനം ചെയ്തു. കെ പി ഹംസ അധ്യക്ഷത വഹിച്ചു. അൻസാരി തില്ലങ്കേരി,എം.പി.അബ്ദുൾ റഹ്മാൻ,മാമുഞ്ഞി,കേളോത്ത് അബ്ദുൾ നാസർ,കെ.പി. അലി,സി.അബ്ദുള്ള ഹാജി,എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307833/karshakasangammarch)