---
title: "സുരേഷ്ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോ? എന്തോ ഒരു കള്ളക്കളിയുണ്ട്, അതാണ് ഒളിക്കുന്നത്';പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി"
english_title: "Vsivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307838/vsivankutty"
published_at: "2025-08-11T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899bda3e2909_1000117872.jpg"
keywords: []
---

# സുരേഷ്ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോ? എന്തോ ഒരു കള്ളക്കളിയുണ്ട്, അതാണ് ഒളിക്കുന്നത്';പരിഹാസവുമായി മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** **കണ്ണൂര്‍: **തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാൽ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും വി ശിവൻകുട്ടി ചോദിച്ചു.

## Article Content

**കണ്ണൂര്‍: **തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാൽ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും വി ശിവൻകുട്ടി ചോദിച്ചു.

എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് ഇങ്ങനെ ഒളിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകും ഒളിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307838/vsivankutty)