---
title: "കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വികസന പ്രവൃത്തികള്‍രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം"
english_title: "Kannurmedicalcollege"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307847/kannurmedicalcollege"
published_at: "2025-08-11T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899c543b41fc_1000117887.jpg"
keywords: []
---

# കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വികസന പ്രവൃത്തികള്‍രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

> **Lead Summary:** **കണ്ണൂര്‍: **പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നടത്തിവരുന്ന നവീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് നടത്തിപ്പുകാരായ വാപ്കോസ് പ്രതിനിധിക്കും കരാര്‍ ഏറ്റെടുത്ത എച്ച് എസ് ഒബ്രോയ് പ്രതിനിധിക്കും നിര്‍ദേശം നല്‍കിയത്. പ്രവൃത്തി പൂര്‍ത്തീകരണത്തിനായി അധികസമയം അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ കൂടുതല്‍പേരെ നിയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതുവരെ ചെയ്ത പ്രവൃത്തികള്‍ പരിശോധിക്കുന്നതിനായി ഹൈ ലെവല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികള്‍ മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കും. പ്രത്യേക എമര്‍ജന്‍സി ആന്‍ഡ് ട്രോമാ കെയര്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനും വാപ്കോസിന് നിര്‍ദേശം നല്‍കി. ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പ്രവൃത്തി സെപ്റ്റംബര്‍ മാസം ആരംഭിക്കുമെന്നും ഇന്‍കെല്‍ പ്രതിനിധി യോഗത്തിനുമുമ്പാകെ അറിയിച്ചു. പ്രവൃത്തി ആരംഭിച്ച പാരാമെഡിക്കല്‍ ഹോസ്റ്റല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പി.ഡബ്യു.ഡി പ്രതിനിധിക്ക് മന്ത്രി നിര്‍ദേശം നല്‍കി.

## Article Content

**കണ്ണൂര്‍: **പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നടത്തിവരുന്ന നവീകരണ, വികസന പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് നടത്തിപ്പുകാരായ വാപ്കോസ് പ്രതിനിധിക്കും കരാര്‍ ഏറ്റെടുത്ത എച്ച് എസ് ഒബ്രോയ് പ്രതിനിധിക്കും നിര്‍ദേശം നല്‍കിയത്. പ്രവൃത്തി പൂര്‍ത്തീകരണത്തിനായി അധികസമയം അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ കൂടുതല്‍പേരെ നിയോഗിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതുവരെ ചെയ്ത പ്രവൃത്തികള്‍ പരിശോധിക്കുന്നതിനായി ഹൈ ലെവല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. ജീവനക്കാരുടെ ആഗിരണ പ്രക്രിയ നടപടികള്‍ മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കും. പ്രത്യേക എമര്‍ജന്‍സി ആന്‍ഡ് ട്രോമാ കെയര്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനും വാപ്കോസിന് നിര്‍ദേശം നല്‍കി. ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പ്രവൃത്തി സെപ്റ്റംബര്‍ മാസം ആരംഭിക്കുമെന്നും ഇന്‍കെല്‍ പ്രതിനിധി യോഗത്തിനുമുമ്പാകെ അറിയിച്ചു. പ്രവൃത്തി ആരംഭിച്ച പാരാമെഡിക്കല്‍ ഹോസ്റ്റല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പി.ഡബ്യു.ഡി പ്രതിനിധിക്ക് മന്ത്രി നിര്‍ദേശം നല്‍കി.

എം വിജിന്‍ എം എല്‍ എ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി ഷീബാ ദാമോദര്‍, സൂപ്രണ്ട് ഡോ. കെ സുദീപ്, ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി സജി, മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഡി.കെ മനോജ്, ഡോ. കെ വിമല്‍ റോഹന്‍, ആര്‍ എം ഒ ഇന്‍ചാര്‍ജ് ഡോ. കെ.പി മനോജ് കുമാര്‍, നിര്‍മാണ, നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത പി.ഡബ്ല്യു.ഡി, വാപ്‌കോസ്, ഇന്‍കെല്‍ പ്രതിനിധികള്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് എച്ച് ഒ ഡി മാരുടെ പ്രത്യേകയോഗവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307847/kannurmedicalcollege)