---
title: "ഉമ്മന്‍ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും"
english_title: "pinarayvijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307940/pinarayvijayan"
published_at: "2025-08-12T04:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a7c4933191_download_-_2025-07-17T185435.010.jpeg"
keywords: []
---

# ഉമ്മന്‍ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

> **Lead Summary:** ഉമ്മന്‍ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

## Article Content

ഉമ്മന്‍ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: പിണറായി ഗ്രാമപഞ്ചായത്തില്‍ ഉമ്മന്‍ചിറ പുഴയ്ക്ക് കുറുകെ ചേക്കുപാലത്ത് നിര്‍മ്മിച്ച ഉമ്മന്‍ചിറ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ആഗസ്റ്റ് 12 ചൊവ്വാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ അഡ്വ എ.എന്‍ ഷംസീര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

കൊടുവള്ളി റെയില്‍വെ മേല്‍പാലം രാവിലെ 11.30ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനാവും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.

കണ്ണൂര്‍ പോലീസ് മൈതാനിയിലെ സിന്തറ്റിക്ക് ട്രാക്കും മള്‍ട്ടി-പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ടും ആഗസ്റ്റ് 12 ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് ശേഷം 3.30ന് നടക്കുന്ന പരിപാടിയില്‍ ജില്ലാ പോലീസ് ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്പോര്‍ട്സ് സെന്റര്‍ കം സഭാ ഹാളും ഉദ്ഘാടനം ചെയ്യും. മയ്യില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. എംഎല്‍എമാരായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ.വി സുമേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍, എഡിജിപി എച്ച് വെങ്കിടേഷ്, നോര്‍ത്ത് സോണ്‍ ഐ ജി രാജ്പാല്‍ മീണ, സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ്, കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307940/pinarayvijayan)