---
title: "ബോണസ് തര്‍ക്കത്തിന് പരിഹാരം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307942/kannur"
published_at: "2025-08-12T04:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a7d1ecca37_download_-_2025-08-12T050015.675.jpeg"
keywords: []
---

# ബോണസ് തര്‍ക്കത്തിന് പരിഹാരം

> **Lead Summary:** **കണ്ണൂർ:** ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2024 - 2025 വര്‍ഷത്തെ ബോണസ് തര്‍ക്കത്തിന് പരിഹാരമായി. ജില്ലാ ലേബര്‍ ഓഫീസര്‍ എ.കെ ജയശ്രിയുടെ സാന്നിധ്യത്തില്‍ നടന്ന തൊഴിലാളി - തൊഴിലുടമകളുടെ യോഗത്തില്‍ 8.33 ശതമാനം ബോണസായി നല്‍കാന്‍ തീരുമാനമായി. യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ടി.എം രവീന്ദ്രന്‍ നമ്പ്യാര്‍, എ.വി തമ്പാന്‍, യൂണിയനെ പ്രതിനിധീകരിച്ച് കെ മോഹനന്‍, കെ.കെ രാജീവന്‍, എം നരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

## Article Content

**കണ്ണൂർ:** ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2024 - 2025 വര്‍ഷത്തെ ബോണസ് തര്‍ക്കത്തിന് പരിഹാരമായി. ജില്ലാ ലേബര്‍ ഓഫീസര്‍ എ.കെ ജയശ്രിയുടെ സാന്നിധ്യത്തില്‍ നടന്ന തൊഴിലാളി - തൊഴിലുടമകളുടെ യോഗത്തില്‍ 8.33 ശതമാനം ബോണസായി നല്‍കാന്‍ തീരുമാനമായി. യോഗത്തില്‍ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ടി.എം രവീന്ദ്രന്‍ നമ്പ്യാര്‍, എ.വി തമ്പാന്‍, യൂണിയനെ പ്രതിനിധീകരിച്ച് കെ മോഹനന്‍, കെ.കെ രാജീവന്‍, എം നരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307942/kannur)