---
title: "നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപെയ്ൻ നടത്തി "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307969/iritty"
published_at: "2025-08-12T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപെയ്ൻ നടത്തി 

> **Lead Summary:**  **ഇരിട്ടി**: ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ടു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എയർപോർട്ട് സിറ്റി ചാപ്റ്റർ, ജനമൈത്രി പൊലീസ്, എക്സൈസ്, ഇരിട്ടി എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാംപെയ്ൻ ഇരിട്ടി എസ്ഐ കെ.ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എയർപോർട്ട് സിറ്റി ചാപ്റ്റർ ചെയർമാൻ കെ.ടി.അനൂപ് അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി**: ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ടു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എയർപോർട്ട് സിറ്റി ചാപ്റ്റർ, ജനമൈത്രി പൊലീസ്, എക്സൈസ്, ഇരിട്ടി എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാംപെയ്ൻ ഇരിട്ടി എസ്ഐ കെ.ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എയർപോർട്ട് സിറ്റി ചാപ്റ്റർ ചെയർമാൻ കെ.ടി.അനൂപ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ സി.എസ്.ജെയിംസ് സെമിനാർ നയിച്ചു. എസ്.ഐ അജോദ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്‌ടർ ടി.ഡി.ജോസ് തറപ്പേൽ, എയർപോർട്ട് സിറ്റി ചാപ്റ്റർ കൺവീനർ പി.കെ.ജോസഫ്, ട്രഷറർ വി.പി.സതീശൻ, ഇരിട്ടി എച്ച്എസ്എസ് പ്രിൻസിപ്പൽ കെ.വി.സുജേഷ് ബാബു, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ബെൻസിരാജ് എന്നിവർ അറിയിച്ചു. പഴയ സ്‌റ്റാൻഡ്, പുതിയ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ എൻഎസ്എസ് വൊളൻറിയർമാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307969/iritty)