---
title: "ഓണത്തിന് റേഷൻകട വഴി കൂടുതൽ അരി നല്കും : മന്ത്രി ജി ആർ അനിൽ"
english_title: "Gr anil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/307998/gr-anil"
published_at: "2025-08-12T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ad87ccee9e_download_(1)_(29).jpeg"
keywords: []
---

# ഓണത്തിന് റേഷൻകട വഴി കൂടുതൽ അരി നല്കും : മന്ത്രി ജി ആർ അനിൽ

> **Lead Summary:** ആലപ്പുഴ : പൊതു വിപണിയിലെ അരിയുടെ വിലവർധന പിടിച്ചുനിർത്താൻ ഓണത്തിൻറെ മുന്നോടിയായി റേഷൻ കടകളിലൂടെ കൂടുതൽ അരി വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. 32 ലക്ഷം വെള്ള കാർഡ് ഉടമകൾക്ക് 15 കിലോ അരി 10 രൂപ 90 പൈസ നിരക്കിലും, നീല കാർഡിന് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10 കിലോ കിലോയും നൽകും, ചുവന്ന കാർഡിന് കാർഡ് ഒന്നിന് 5 കിലോ അരി അധികം നൽകാനും സംവിധാനം ഉണ്ടാക്കിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം സപ്ലൈകോയിലൂടെ 168 കോടിയുടെ വിറ്റു വരവുണ്ടായതായും,31 ലക്ഷം പേർ സാധനങ്ങൾ വാങ്ങിയതായും മന്ത്രി അറിയിച്ചു .

## Article Content

ആലപ്പുഴ : പൊതു വിപണിയിലെ അരിയുടെ വിലവർധന പിടിച്ചുനിർത്താൻ ഓണത്തിൻറെ മുന്നോടിയായി റേഷൻ കടകളിലൂടെ കൂടുതൽ അരി വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. 32 ലക്ഷം വെള്ള കാർഡ് ഉടമകൾക്ക് 15 കിലോ അരി 10 രൂപ 90 പൈസ നിരക്കിലും, നീല കാർഡിന് നിലവിൽ ലഭിക്കുന്ന അരിക്ക് പുറമേ 10 കിലോ കിലോയും നൽകും, ചുവന്ന കാർഡിന് കാർഡ് ഒന്നിന് 5 കിലോ അരി അധികം നൽകാനും സംവിധാനം ഉണ്ടാക്കിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം സപ്ലൈകോയിലൂടെ 168 കോടിയുടെ വിറ്റു വരവുണ്ടായതായും,31 ലക്ഷം പേർ സാധനങ്ങൾ വാങ്ങിയതായും മന്ത്രി അറിയിച്ചു .

വെളിച്ചെണ്ണ റേഷൻ കടകൾ വഴി നല്കുന്ന കാര്യത്തിൽ സർക്കാർ പ്രഖ്യാപനം പാലിച്ചു . മാർക്കറ്റിൽ 529 രൂപ കിട്ടുന്ന വെളിച്ചെണ്ണ 349 രൂപ നൽകാൻ സാധിച്ചു. ഓണത്തോടനുബന്ധിച്ച് വെളിച്ചെണ്ണക്ക് ഇനിയും വില കുറയുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/307998/gr-anil)