---
title: "'ഗ്രാമഭംഗി' പദ്ധതിയുമായി മാങ്ങാട്ടിടം"
english_title: "Mangatidam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30800/mangatidam"
published_at: "2022-03-10T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62295a0f8ec92_images (1).jpeg"
keywords: []
---

# 'ഗ്രാമഭംഗി' പദ്ധതിയുമായി മാങ്ങാട്ടിടം

> **Lead Summary:** പഞ്ചായത്തിലെ മുഴുവൻ റോഡരികുകളും സൗന്ദര്യവൽക്കരിക്കാൻ 'ഗ്രാമഭംഗി' പദ്ധതിയുമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. റോഡിന് ഇരുവശങ്ങളിലും ചെടികളും വൃക്ഷത്തൈകളും വെച്ചു പിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡരികുകളിലെ ശുചിത്വം ഇതിലൂടെ സാധ്യമാകും. മഴക്കാലം തുടങ്ങുന്നതോടെ ചെടികൾ വെച്ചു പിടിപ്പിക്കൽ ആരംഭിക്കും.

## Article Content

പഞ്ചായത്തിലെ മുഴുവൻ റോഡരികുകളും സൗന്ദര്യവൽക്കരിക്കാൻ 'ഗ്രാമഭംഗി' പദ്ധതിയുമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. റോഡിന് ഇരുവശങ്ങളിലും ചെടികളും വൃക്ഷത്തൈകളും വെച്ചു പിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റോഡരികുകളിലെ ശുചിത്വം ഇതിലൂടെ സാധ്യമാകും. മഴക്കാലം തുടങ്ങുന്നതോടെ ചെടികൾ വെച്ചു പിടിപ്പിക്കൽ ആരംഭിക്കും.

പഞ്ചായത്തിൽ ജനകീയമായി രൂപീകരിച്ച റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാണ് ചെടികൾ വെച്ചു പിടിപ്പിക്കുക. റോഡിന്റെ നിശ്ചിത ഭാഗം ഓരോ ഗ്രൂപ്പിനെ ഏൽപ്പിച്ചാണ് സൗന്ദര്യവൽക്കരണം നടത്തുക. പിന്നീടുള്ള പരിപാലന ചുമതലയും അവർക്ക് തന്നെയാണ്. ചെടികൾക്കും വൃക്ഷ തൈകൾക്കും പുറമെ പച്ചക്കറികൾ നടാൻ താൽപര്യമുള്ളവർക്ക് അതുമാകാം. തൊഴിലുറപ്പ് തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്. കാർബൺ ന്യൂട്രൽ പഞ്ചായത്ത് ആക്കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. ഈ പ്രവർത്തനം ജനകീയ ക്യാമ്പയിനായി മാറുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30800/mangatidam)