---
title: "പാഠപുസ്തകവും കളിസ്ഥലവും ഉപകരണങ്ങളും ഉണ്ട് അധ്യാപകരില്ല ;വിദ്യാർത്ഥികൾ ദുരിതത്തിൽ"
english_title: "Aaralamfarmschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308051/aaralamfarmschool"
published_at: "2025-08-12T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689afe0c8bdc5_1000118183.jpg"
keywords: []
---

# പാഠപുസ്തകവും കളിസ്ഥലവും ഉപകരണങ്ങളും ഉണ്ട് അധ്യാപകരില്ല ;വിദ്യാർത്ഥികൾ ദുരിതത്തിൽ

> **Lead Summary:** ** ആറളം : **പാഠപുസ്തകവും കളി സ്ഥലവും ഉപകരണങ്ങളും ഉണ്ട് പഠിപ്പിക്കാനോ പരിശീലിപ്പിക്കാനോ അധ്യാപകരില്ല വിദ്യാർത്ഥികൾ ദുരിതത്തിൽ. ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് അധ്യാപക തസ്തിക നഷ്ടപ്പെട്ടതോടെ കായിക ഇനങ്ങളിൽ തൽപരരായ വിദ്യാർത്ഥികൾ ദുരിതത്തിൽ ആയത് . കഴിഞ്ഞ ജൂലൈ 15 മുതൽ കായിക അധ്യാപകനും ഫിസിക്കൽ സയൻസ് അധ്യാപികയും ഒരു കുട്ടിയുടെ കുറവിൽ ഡിവിഷൻ ഇല്ലാതായതോടെ ഇവിടെനിന്ന് മറ്റ് സ്കൂളുകളിലേക്ക് സ്ഥലം മാറിപ്പോയി. ഇതോടെ ഇരുട്ടിൽ തപ്പുന്നത് നൂറുകണക്കിന് വിദ്യാർത്ഥികളാണ് . കായിക പരിശീലനത്തിനും ഫിസിക്കൽ സയൻസ് വിഷയങ്ങൾക്കും പാഠപുസ്തകം നിലവിലുണ്ട്. ഈ പാഠപുസ്തകങ്ങൾ കൈകാര്യം ചെയ്യാൻ അധ്യാപകരില്ല. ഒരു പ്രത്യേക പരിഗണന നൽകി കായിക അധ്യാപകന്റെ എങ്കിലും തസ്തിക പുനസ്ഥാപിച്ചാൽ നിരവധി പ്രതിഭകളെ ഈ സ്കൂളിൽ നിന്നും വാർത്തെടുക്കാൻ കഴിയും. ലോകോത്തര നിലവാരത്തിൽ കായിക ഇനങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് കേരള ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. പാഠപുസ്തകങ്ങൾ വഴിയും പരിശീലനത്തിലൂടെയും നിരവധി കായിക പ്രതിഭകളെ ഉയർത്തിക്കൊണ്ടു വരാൻ കഴിയുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. എന്നാൽ പാഠപുസ്തകങ്ങൾ കൈകാര്യം ചെയ്യാൻ കായിക പരിശീലനം നൽകാനോ അധ്യാപകരില്ലാത്തതിനാൽ വിഷമത്തിൽ ആയിരിക്കുന്നത് സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും മറ്റ് അധ്യാപകരും ആണ് . ഭാവിയിൽ ഒരു സ്പോർട്സ് സ്കൂളായി മാറേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉള്ള സ്കൂളിനെ കൈപിടിച്ചുയർത്താൻ കായിക അധ്യാപക തസ്തിക തിരികെ കൊണ്ടുവരണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. പാഠ പുസ്തകവും കളിസ്ഥലവും ഉപകരണങ്ങളും ഞങ്ങൾക്കുണ്ട് എന്നാൽ അത് കൈകാര്യം ചെയ്യാനുള്ള അധ്യാപകനെ കൂടി അനുവദിക്കൂ എന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത് . നിലവിൽ സ്കൂളിന്റെ കളിസ്ഥലം പരിശീലനം ഒന്നും നടക്കാത്തതിനാൽ കാടുകയറിയ നിലയിലും പുറമേ നിന്നുള്ള ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യാനും തിരിക്കാനും ഒക്കെ ഉപയോഗിക്കുന്നതായും പറയപ്പെടുന്നുണ്ട് .

## Article Content

** ആറളം : **പാഠപുസ്തകവും കളി സ്ഥലവും ഉപകരണങ്ങളും ഉണ്ട് പഠിപ്പിക്കാനോ പരിശീലിപ്പിക്കാനോ അധ്യാപകരില്ല വിദ്യാർത്ഥികൾ ദുരിതത്തിൽ. ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് അധ്യാപക തസ്തിക നഷ്ടപ്പെട്ടതോടെ കായിക ഇനങ്ങളിൽ തൽപരരായ വിദ്യാർത്ഥികൾ ദുരിതത്തിൽ ആയത് . കഴിഞ്ഞ ജൂലൈ 15 മുതൽ കായിക അധ്യാപകനും ഫിസിക്കൽ സയൻസ് അധ്യാപികയും ഒരു കുട്ടിയുടെ കുറവിൽ ഡിവിഷൻ ഇല്ലാതായതോടെ ഇവിടെനിന്ന് മറ്റ് സ്കൂളുകളിലേക്ക് സ്ഥലം മാറിപ്പോയി. ഇതോടെ ഇരുട്ടിൽ തപ്പുന്നത് നൂറുകണക്കിന് വിദ്യാർത്ഥികളാണ് . കായിക പരിശീലനത്തിനും ഫിസിക്കൽ സയൻസ് വിഷയങ്ങൾക്കും പാഠപുസ്തകം നിലവിലുണ്ട്. ഈ പാഠപുസ്തകങ്ങൾ കൈകാര്യം ചെയ്യാൻ അധ്യാപകരില്ല. ഒരു പ്രത്യേക പരിഗണന നൽകി കായിക അധ്യാപകന്റെ എങ്കിലും തസ്തിക പുനസ്ഥാപിച്ചാൽ നിരവധി പ്രതിഭകളെ ഈ സ്കൂളിൽ നിന്നും വാർത്തെടുക്കാൻ കഴിയും. ലോകോത്തര നിലവാരത്തിൽ കായിക ഇനങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് കേരള ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. പാഠപുസ്തകങ്ങൾ വഴിയും പരിശീലനത്തിലൂടെയും നിരവധി കായിക പ്രതിഭകളെ ഉയർത്തിക്കൊണ്ടു വരാൻ കഴിയുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. എന്നാൽ പാഠപുസ്തകങ്ങൾ കൈകാര്യം ചെയ്യാൻ കായിക പരിശീലനം നൽകാനോ അധ്യാപകരില്ലാത്തതിനാൽ വിഷമത്തിൽ ആയിരിക്കുന്നത് സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും മറ്റ് അധ്യാപകരും ആണ് . ഭാവിയിൽ ഒരു സ്പോർട്സ് സ്കൂളായി മാറേണ്ട അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉള്ള സ്കൂളിനെ കൈപിടിച്ചുയർത്താൻ കായിക അധ്യാപക തസ്തിക തിരികെ കൊണ്ടുവരണമെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. പാഠ പുസ്തകവും കളിസ്ഥലവും ഉപകരണങ്ങളും ഞങ്ങൾക്കുണ്ട് എന്നാൽ അത് കൈകാര്യം ചെയ്യാനുള്ള അധ്യാപകനെ കൂടി അനുവദിക്കൂ എന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത് . നിലവിൽ സ്കൂളിന്റെ കളിസ്ഥലം പരിശീലനം ഒന്നും നടക്കാത്തതിനാൽ കാടുകയറിയ നിലയിലും പുറമേ നിന്നുള്ള ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യാനും തിരിക്കാനും ഒക്കെ ഉപയോഗിക്കുന്നതായും പറയപ്പെടുന്നുണ്ട് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308051/aaralamfarmschool)