---
title: "ഓപ്പറേഷൻ ഗജമുക്തി ദൗത്യം: ആറളം ഫാമിൽ നിന്ന് ആനയെ തുരത്തൽ തുടരുന്നു"
english_title: "The mission of Gaja Mukthi in Aralam farm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308147/the-mission-of-gaja-mukthi-in-aralam-farm"
published_at: "2025-08-12T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b7acbc9a36_WhatsApp_Image_2025-08-12_at_19.08.44.jpeg"
keywords: []
---

# ഓപ്പറേഷൻ ഗജമുക്തി ദൗത്യം: ആറളം ഫാമിൽ നിന്ന് ആനയെ തുരത്തൽ തുടരുന്നു

> **Lead Summary:** ഇരിട്ടി: ഓപ്പറേഷൻ ഗജമുക്തി ദൗത്യത്തിന്റെ രണ്ടാം ദിനമായിരുന്ന ഇന്ന് കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ ലാൽ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 35 ഫോറസ്റ്റ് ജീവനക്കാരും, 10 ആറളം ഫാം ജീവനക്കാരും അടങ്ങുന്ന ദൗത്യസംഘം ആറളം ഫാം രണ്ടാം ബ്ലോക്ക് ഭാഗത്തുനിന്നും മോഴ ആനയെ തുരത്തി പെപ്പർ കുന്ന്, സ്പിങ്കാ റോസ് വഴി നിരന്നപറ എത്തിച്ചെങ്കിലും ആന പൊട്ടിയ മല ഭാഗത്തേക്ക് തിരിഞ്ഞു പോവുകയായിരുന്നു. തുടർന്ന് ടിആർഡിഎം ഏരിയയിൽപ്പെട്ട ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് തമ്പടിച്ച ഒരു കൊമ്പനെ ഹാങ്ങിങ് ഫെൻസിംഗ് കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തി.ദൗത്യത്തിൽ ഇരിട്ടി താലൂക്ക് റവന്യൂ സംഘവും, ആറളം പോലീസ് സംഘവും, ആറളം ഫാം മെഡിക്കൽ സംഘവും സാങ്കേതിക സഹായങ്ങൾ നൽകി

## Article Content

ഇരിട്ടി: ഓപ്പറേഷൻ ഗജമുക്തി ദൗത്യത്തിന്റെ രണ്ടാം ദിനമായിരുന്ന ഇന്ന് കണ്ണൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ ലാൽ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 35 ഫോറസ്റ്റ് ജീവനക്കാരും, 10 ആറളം ഫാം ജീവനക്കാരും അടങ്ങുന്ന ദൗത്യസംഘം ആറളം ഫാം രണ്ടാം ബ്ലോക്ക് ഭാഗത്തുനിന്നും മോഴ ആനയെ തുരത്തി പെപ്പർ കുന്ന്, സ്പിങ്കാ റോസ് വഴി നിരന്നപറ എത്തിച്ചെങ്കിലും ആന പൊട്ടിയ മല ഭാഗത്തേക്ക് തിരിഞ്ഞു പോവുകയായിരുന്നു. തുടർന്ന് ടിആർഡിഎം ഏരിയയിൽപ്പെട്ട ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് തമ്പടിച്ച ഒരു കൊമ്പനെ ഹാങ്ങിങ് ഫെൻസിംഗ് കടത്തി ഉരുപ്പുകുന്ന് ഭാഗത്തേക്ക് തുരത്തി.ദൗത്യത്തിൽ ഇരിട്ടി താലൂക്ക് റവന്യൂ സംഘവും, ആറളം പോലീസ് സംഘവും, ആറളം ഫാം മെഡിക്കൽ സംഘവും സാങ്കേതിക സഹായങ്ങൾ നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308147/the-mission-of-gaja-mukthi-in-aralam-farm)