---
title: "ഡിജിറ്റൽ റീസർവ്വെ ശിൽപ്പശാല 11ന്"
english_title: "Digital re survey"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30816/digital-re-survey"
published_at: "2022-03-10T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62296e41e2428_images (5).jpeg"
keywords: []
---

# ഡിജിറ്റൽ റീസർവ്വെ ശിൽപ്പശാല 11ന്

> **Lead Summary:** സംസ്ഥാനത്ത് ഡിജിറ്റൽ റീസർവ്വെ ആരംഭിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഡിജിറ്റൽ റീസർവ്വെ ശിൽപ്പശാല മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായി നടക്കും.

## Article Content

സംസ്ഥാനത്ത് ഡിജിറ്റൽ റീസർവ്വെ ആരംഭിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഡിജിറ്റൽ റീസർവ്വെ ശിൽപ്പശാല മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായി നടക്കും.

തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും. സർവ്വെ ആൻഡ് ലാൻഡ് റെക്കോഡ്‌സ് ഡയറക്ടർ എസ് സാംബശിവ റാവു വിഷയാവതരണം നടത്തും.

ജില്ലയിലെ എംഎൽഎമാർ, ത്രിതല പഞ്ചായത്ത്-നഗരസഭ അധ്യക്ഷൻമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30816/digital-re-survey)