---
title: "മെയ് ഒന്നുമുതല്‍ ദക്ഷിണ റെയില്‍വേയിലെ മുഴുവന്‍ ട്രെയിനിലും അണ്‍ റിസര്‍വ്ഡ് കോച്ചുണ്ടാകും"
english_title: "Unreserved coach"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30818/unreserved-coach"
published_at: "2022-03-10T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62296fe30e4c9_n366619050164688272965941e1711941a51374c3b9bf8518a7620220c3c1cd0f878319296af3a5ad2471af.jpg"
keywords: []
---

# മെയ് ഒന്നുമുതല്‍ ദക്ഷിണ റെയില്‍വേയിലെ മുഴുവന്‍ ട്രെയിനിലും അണ്‍ റിസര്‍വ്ഡ് കോച്ചുണ്ടാകും

> **Lead Summary:** തിരുവനന്തപുരം:ട്രെയിനില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വന്ന സാഹചര്യത്തില്‍ മെയ് ഒന്നുമുതല്‍ ദക്ഷിണ റെയില്‍വേയിലെ മുഴുവന്‍ ട്രെയിനിലും അണ്‍ റിസര്‍വ്ഡ് കോച്ചുണ്ടാകും.

## Article Content

തിരുവനന്തപുരം:ട്രെയിനില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു. കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വന്ന സാഹചര്യത്തില്‍ മെയ് ഒന്നുമുതല്‍ ദക്ഷിണ റെയില്‍വേയിലെ മുഴുവന്‍ ട്രെയിനിലും അണ്‍ റിസര്‍വ്ഡ് കോച്ചുണ്ടാകും.

ഇതിനായി ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനം ആരംഭിച്ചു.

വ്യാഴാഴ്ചമുതല്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ആറ് ട്രെയിനില്‍ ഇത് പുനരാരംഭിച്ചു. 12683 എറണാകുളം–-ബനസ്വാടി, 12778 കൊച്ചുവേളി–- ഹൂബ്ലി, 16525 കന്യാകുമാരി–- ബംഗളൂരു, 07378 മംഗളൂരു–- വിജയപുര, 16566 മംഗളൂരു–- യശ്വന്ത്പുര്‍, 16586 മംഗളൂരു–- ബംഗളൂരു എന്നിവയിലാണ് കോച്ച്‌ അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30818/unreserved-coach)