---
title: "മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308206/kannur"
published_at: "2025-08-13T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c29fed88f5_images.png"
keywords: []
---

# മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം

> **Lead Summary:** കണ്ണൂർ :പട്ടികജാതി വികസന വകുപ്പ് മുഖേന നടത്തുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു/ വി.എച്ച്‌.എസ്.സി പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വര്‍ഷവും 10,000 വീതം അനുവദിക്കുന്നതാണ് പദ്ധതി.പരിശീലനം സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നായിരിക്കണം.

## Article Content

കണ്ണൂർ :പട്ടികജാതി വികസന വകുപ്പ് മുഖേന നടത്തുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു/ വി.എച്ച്‌.എസ്.സി പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വര്‍ഷവും 10,000 വീതം അനുവദിക്കുന്നതാണ് പദ്ധതി.പരിശീലനം സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങളില്‍ നിന്നായിരിക്കണം.

എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയ്ക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ്/സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ക്ക് ഫിസിക്‌സ്, കെമസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് യഥാക്രമം എ2, എ ഗ്രേഡുകളോ നേടിയവരാകണം. അപേക്ഷകള്‍ ഓഗസ്റ്റ് 30നകം ജില്ലാ പട്ടിക വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308206/kannur)