---
title: "പഞ്ചാബിൽ തരംഗമായി ആംആദ്മിപാർട്ടി"
english_title: "Punjab election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30825/punjab-election"
published_at: "2022-03-10T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622981d2922c1_n3666774821646886834044a7c35807f3a7d08f85159e596c6a9a5c8007d61f3dc0c8197872e24cc42d7646.jpg"
keywords: []
---

# പഞ്ചാബിൽ തരംഗമായി ആംആദ്മിപാർട്ടി

> **Lead Summary:** അമൃത്സര്‍: ഡല്‍ഹിക്ക് പുറമേ, പഞ്ചാബില്‍ കൂടി ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. 117 അംഗസഭയില്‍ പകുതിയിലേറെ സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്.

## Article Content

അമൃത്സര്‍: ഡല്‍ഹിക്ക് പുറമേ, പഞ്ചാബില്‍ കൂടി ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. 117 അംഗസഭയില്‍ പകുതിയിലേറെ സീറ്റില്‍ എഎപി ലീഡ് ചെയ്യുകയാണ്.

ഭരണകക്ഷിയായ കോണ്‍ഗ്രസിന് നിലവില്‍ ഇരുപത് സീറ്റില്‍ താഴെ മാത്രമാണുള്ളത്.

മാല്‍വ, മാഝാ മേഖലകളില്‍ ആം ആദ്മിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്.

മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി രണ്ടു സീറ്റിലും പിന്നിലാണ്. മുന്‍ മുഖ്യമന്ത്രിമാരായ പ്രകാശ് സിങ് ബാദലും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും സംസ്ഥാനത്ത് പിന്നിലാണ്.

ഡല്‍ഹിക്കു പുറത്ത് ആദ്യമായാണ് എഎപി അധികാരം പിടിക്കുന്നത്. എക്‌സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരുന്നത് ആംആദ്മി പാര്‍ട്ടിക്കാണ്. പഞ്ചാബില്‍ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. ഭഗ്വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി.

ശിരോമണി അകാലദളുമായുള്ള ദീര്‍ഘകാല ബന്ധം വേര്‍പെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ (സംയുക്ത്) എന്നിവരുമായി ചേര്‍ന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദള്‍ ബിഎസ്പിയുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30825/punjab-election)