---
title: "ഉത്തര്‍പ്രദേശില്‍ രണ്ടാമൂഴമുറപ്പിച്ച്‌ യോഗി ആദിത്യനാഥ്"
english_title: "Up election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30833/up-election"
published_at: "2022-03-10T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62298ed1a53ac_images (7).jpeg"
keywords: []
---

# ഉത്തര്‍പ്രദേശില്‍ രണ്ടാമൂഴമുറപ്പിച്ച്‌ യോഗി ആദിത്യനാഥ്

> **Lead Summary:** ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി ജെ പി ശക്തമായനിലയിലേക്ക്. യോഗി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയാണ് ഫലസൂചനകള്‍ നല്‍കുന്ന സൂചന.ഒടുവില്‍ റിപ്പോര്‍ട്ടുകിട്ടുമ്ബോള്‍ പാര്‍ട്ടി 236 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

## Article Content

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി ജെ പി ശക്തമായനിലയിലേക്ക്. യോഗി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയാണ് ഫലസൂചനകള്‍ നല്‍കുന്ന സൂചന.ഒടുവില്‍ റിപ്പോര്‍ട്ടുകിട്ടുമ്ബോള്‍ പാര്‍ട്ടി 236 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

ഇതോടെ ലീഡ് നിലയില്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടി. ശക്തമായ വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ടായിരുന്ന അഖിലേഷിന്റെ എസ് പിക്ക് 105 സീറ്റുകളില്‍ മാത്രമാണ് ലീഡ്. കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണ്. വെറും നാലിടത്തുമാത്രമാണ് ലീഡ്. മായാവതിയുടെ ബി എസ് പിക്ക് മൂന്നിടത്തുമാത്രമാണ് ലീഡുനേടാനായത്.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയിരുന്നു കര്‍ഷക സമരം നടന്ന ലഖിംപൂര്‍ ഖേരി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. ഗൊരഖ്‌പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സിറത്തുല്‍ മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും വ്യക്തമായ ലീഡുണ്ട്.

വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ബി.ജെ.പിയും എസ്.പിയും ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതി സൃഷ്ടിച്ചുവെങ്കിലും പിന്നീട് ബി.ജെ.പി വ്യക്തമായ ആധിപത്യം നേടുകയായിരുന്നു. എസ്.പി നേതാവ് അഖിലേഷ് യാദവ് കല്‍ഹാലില്‍ ലീഡ് ചെയ്യുന്നുണ്ട്. ക്രിമിനില്‍ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന എസ് പി നേതാവ് അസംഖാനും മകനും ലീഡ് ചെയ്യുന്നു. എന്നാല്‍ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്. ഇപ്പോള്‍ ലീഡ് ചെയ്യുന്ന നാലിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ലീഡ് വളരെ കുറവാണ്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ റായ്ബറേലിയും അമേഠിയിലും കോണ്‍ഗ്രസ് ഏറെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30833/up-election)