---
title: "അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരത്ത് മെയിൻ റോഡിലെ അപകട ഭീഷണിയിലുള്ള വൻമരം മുറിച്ച് നീക്കുന്ന പ്രവൃത്തി തുടങ്ങി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308421/kelakam"
published_at: "2025-08-14T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d7480c7a84_IMG-20250814-WA0010.jpg"
keywords: []
---

# അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരത്ത് മെയിൻ റോഡിലെ അപകട ഭീഷണിയിലുള്ള വൻമരം മുറിച്ച് നീക്കുന്ന പ്രവൃത്തി തുടങ്ങി

> **Lead Summary:** കേളകം : അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരത്ത് മെയിൻ റോഡിലെ അപകട ഭീഷണിയിലുള്ള വൻമരം മുറിച്ച് നീക്കുന്ന പ്രവൃത്തി തുടങ്ങി.ദുരന്തനിവാരണ ചട്ടത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് സ്കൂൾ പരിസരത്ത് ഭീഷണിയായ മരം കേളകം ഗ്രാമ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ മുറിച്ച് നീക്കുന്നത്. വന്മരം ടൗണിൽ ഭീഷണിയായ വാർത്ത മലയോര ശബ്ദം നൽകിയിരുന്നു. മരം മുറിച്ച് നീക്കാനുള്ള ചുമതല ഏറ്റെടുത്ത് പ്രവൃത്തി നടത്തുന്നത് പൊതുമരാമത്ത് കരാറുകാരൻ പോൾ കണ്ണന്താനമാണ്.

## Article Content

കേളകം : അടക്കാത്തോട് ബസ് സ്റ്റാൻ്റ് പരിസരത്ത് മെയിൻ റോഡിലെ അപകട ഭീഷണിയിലുള്ള വൻമരം മുറിച്ച് നീക്കുന്ന പ്രവൃത്തി തുടങ്ങി.ദുരന്തനിവാരണ ചട്ടത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് സ്കൂൾ പരിസരത്ത് ഭീഷണിയായ മരം കേളകം ഗ്രാമ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ മുറിച്ച് നീക്കുന്നത്. വന്മരം ടൗണിൽ ഭീഷണിയായ വാർത്ത മലയോര ശബ്ദം നൽകിയിരുന്നു. മരം മുറിച്ച് നീക്കാനുള്ള ചുമതല ഏറ്റെടുത്ത് പ്രവൃത്തി നടത്തുന്നത് പൊതുമരാമത്ത് കരാറുകാരൻ പോൾ കണ്ണന്താനമാണ്.

കേളകം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മിയുടെ നേതൃത്യത്തിലാണ് മരം മുറിക്കൽ.കെ.എസ്.ഇ ബി അധികൃതരുടെ നേതൃത്യത്തിൽ വൈദ്യുതി ലൈനുകൾ അഴിച്ച് മാറ്റിയാണ് മരംമുറി നടക്കുന്നത്.'

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308421/kelakam)