---
title: "നിമിഷപ്രിയയുടെ മോചനം: സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും"
english_title: "Nimishapriya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308428/nimishapriya"
published_at: "2025-08-14T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d7808abe73_Screenshot_2025-08-14_111500.jpg"
keywords: []
---

# നിമിഷപ്രിയയുടെ മോചനം: സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

> **Lead Summary:** **ഡൽഹി** : യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്കായി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷ മാറ്റിവയ്ക്കപ്പെട്ട കേസിലെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചേക്കും.

## Article Content

**ഡൽഹി** : യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്കായി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷ മാറ്റിവയ്ക്കപ്പെട്ട കേസിലെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചേക്കും.

നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിൻ്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസില്‍ സമർപ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308428/nimishapriya)