---
title: "ആനപ്പന്തിപാലം ചെറിയ വാഹനങ്ങൾക്കു  കടന്നുപോകാൻ തുറന്നുകൊടുത്തു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308463/peravoor"
published_at: "2025-08-14T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689d8ff933d62_IMG-20250814-WA0020.jpg"
keywords: []
---

# ആനപ്പന്തിപാലം ചെറിയ വാഹനങ്ങൾക്കു  കടന്നുപോകാൻ തുറന്നുകൊടുത്തു

> **Lead Summary:** പേരാവൂർ :മലയോര ഹൈവേ വള്ളിത്തോട് – മണത്തണ റീച്ച് നിലവാരം മെച്ചപ്പെടുത്തൽ പ്രവർത്തികളുടെ ഭാഗമായി- ആനപ്പന്തിപാലം നിർമാണത്തിനായി നിർമിച്ച താത്കാലിക സമാന്തരപാത ഒഴുകിപ്പോവുകയും,പിന്നീട് താത്കാലിക കാൽനടപ്പാലം നിർമിച്ചതും എന്നാൽ ഇതും തകരുകയും,തുടർന്ന് എടൂർ,കരിക്കോട്ടക്കരി എന്നിവിടങ്ങളിൽനിന്നും വള്ളിത്തോട്,അങ്ങാടിക്കടവു ഭാഗങ്ങളിലേക്കു പോകുന്നവർ യാത്രാക്ലേശം അനുഭവപ്പെട്ടതുമായുള്ള വാർത്തകൾ മാധ്യമങ്ങൾ മുൻപ് റിപ്പോർട്ടു ചെയ്തിരുന്നു.

## Article Content

പേരാവൂർ :മലയോര ഹൈവേ വള്ളിത്തോട് – മണത്തണ റീച്ച് നിലവാരം മെച്ചപ്പെടുത്തൽ പ്രവർത്തികളുടെ ഭാഗമായി- ആനപ്പന്തിപാലം നിർമാണത്തിനായി നിർമിച്ച താത്കാലിക സമാന്തരപാത ഒഴുകിപ്പോവുകയും,പിന്നീട് താത്കാലിക കാൽനടപ്പാലം നിർമിച്ചതും എന്നാൽ ഇതും തകരുകയും,തുടർന്ന് എടൂർ,കരിക്കോട്ടക്കരി എന്നിവിടങ്ങളിൽനിന്നും വള്ളിത്തോട്,അങ്ങാടിക്കടവു ഭാഗങ്ങളിലേക്കു പോകുന്നവർ യാത്രാക്ലേശം അനുഭവപ്പെട്ടതുമായുള്ള വാർത്തകൾ മാധ്യമങ്ങൾ മുൻപ് റിപ്പോർട്ടു ചെയ്തിരുന്നു.

പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനെ തുടർന്നുണ്ടായ ദുരിതത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. മലയോര ഹൈവേയിൽ പുനർനിർമാണം നടക്കുന്ന ആനപ്പന്തിപാലം ആഗസ്റ്റിൽ ഗതാഗതയോഗ്യമാക്കുമെന്നു കെആർഎഫ്ബി അധികൃതർ വാഗ്‌ദാനം നൽകിയതാണ്.

സണ്ണി ജോസഫ് എംഎൽഎ വിളിച്ച പേരാവൂർ നിയോജക മണ്ഡലംതല മരാമത്ത്,കെഎസ്ടിപി, കെആർഎഫ്ബി അവലോകനയോഗത്തിലാണ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഇക്കാര്യം അറിയിച്ചത്. മലയോര ഹൈവേ നിലവാരം മെച്ചപ്പെടുത്തൽ പ്രവർത്തികളുടെ ഭാഗമായാണ് ആനപ്പന്തിപ്പാലം പുനർനിർമിക്കുന്നത്.

സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാത്തതിനാൽ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എംഎൽഎ നിർമാണപുരോഗതി ആരാഞ്ഞപ്പോൾ പാലത്തിന്റെ ഉപരിതല സ്ലാബ് - വാർപ്പു നടക്കുന്നതായും,ഒരുമാസത്തിനകം ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞിരുന്നു

മലയോര ഹൈവേ വള്ളിത്തോട് മണത്തണ റീച്ച് 25.3 കിലോമീറ്റർ ദൂരം ഒൻപതു മീറ്റർ വീതിയിൽ ടാറിംഗോടെ പ്രവർത്തികൾ പൂർണമാക്കുന്നതിൽ മഴ തടസ്സം സൃഷ്ടിച്ചതായും പ്രതിനിധികൾ അന്ന് അറിയിച്ചിരുന്നു.

കഴിഞ്ഞദിവസം മുതൽ പ്രവർത്തി പുരോഗമിക്കുന്ന ആനപ്പന്തിപാലം ചെറിയ വാഹനങ്ങൾക്കു കടന്നുപോകാൻ കണക്കിൽ തുറന്നുകൊടുത്തതിൽ ജനങ്ങൾ തെല്ല് ആശ്വാസത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308463/peravoor)