---
title: "സ്വാതന്ത്ര്യ ദിനത്തിൽ പൊതിച്ചോറുമായി കൂടാളി എച്ച്എസ്എസ് റോവർ ആൻ്റ്   റേഞ്ചർ വിദ്യാർത്ഥികൾ "
english_title: "Koodaliroverandrangerstudents"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308736/koodaliroverandrangerstudents"
published_at: "2025-08-15T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ef9deee936_1000119417.jpg"
keywords: []
---

# സ്വാതന്ത്ര്യ ദിനത്തിൽ പൊതിച്ചോറുമായി കൂടാളി എച്ച്എസ്എസ് റോവർ ആൻ്റ്   റേഞ്ചർ വിദ്യാർത്ഥികൾ 

> **Lead Summary:** **കണ്ണൂർ : **കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ റോവർ & റേഞ്ചർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കണ്ണൂർ പോലീസ് അക്ഷയ പാത്രത്തിലേക്ക് പൊതിച്ചോറ് വിതരണം ചെയ്തു. നിരാലംബരും അശരണരുമായ ആളുകളുടെ വിശപ്പകറ്റികൊണ്ടാണ് സ്വാതന്ത്ര്യദിനം കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ &റേഞ്ചർ വിദ്യാർത്ഥികൾ ആഘോഷിച്ചത്.പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ അധ്യക്ഷയായ ചടങ്ങിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ . ശ്രീജിത്ത്‌ കൊടേരി പരിപാടി ഉദ്ഘാടനം ചെയ്തു. അക്ഷയപാത്രം കോഡിനേറ്റർ എ വി സതീഷ് പൊതിച്ചോർ ഏറ്റുവാങ്ങി. അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി,സ്മിത എസ് സ്റ്റാഫ് ജോയിൻ സെക്രട്ടറി രേഖ കാപ്പാടൻ എന്നിവർ ആശംസകൾ നേരുന്നു. റോവർ സ്കൗട്ട് ലീഡർ നിതീഷ് മാസ്റ്റർ റേഞ്ചർ ലീഡർ വിനീത ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

## Article Content

**കണ്ണൂർ : **കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ റോവർ & റേഞ്ചർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കണ്ണൂർ പോലീസ് അക്ഷയ പാത്രത്തിലേക്ക് പൊതിച്ചോറ് വിതരണം ചെയ്തു. നിരാലംബരും അശരണരുമായ ആളുകളുടെ വിശപ്പകറ്റികൊണ്ടാണ് സ്വാതന്ത്ര്യദിനം കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ &റേഞ്ചർ വിദ്യാർത്ഥികൾ ആഘോഷിച്ചത്.പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ അധ്യക്ഷയായ ചടങ്ങിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ . ശ്രീജിത്ത്‌ കൊടേരി പരിപാടി ഉദ്ഘാടനം ചെയ്തു. അക്ഷയപാത്രം കോഡിനേറ്റർ എ വി സതീഷ് പൊതിച്ചോർ ഏറ്റുവാങ്ങി. അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി,സ്മിത എസ് സ്റ്റാഫ് ജോയിൻ സെക്രട്ടറി രേഖ കാപ്പാടൻ എന്നിവർ ആശംസകൾ നേരുന്നു. റോവർ സ്കൗട്ട് ലീഡർ നിതീഷ് മാസ്റ്റർ റേഞ്ചർ ലീഡർ വിനീത ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308736/koodaliroverandrangerstudents)