---
title: "ബോണസ് വിതരണം ചെയ്യും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308838/kannur"
published_at: "2025-08-16T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689fcaf9e0a2e_Screenshot_2025-08-16_053331.jpg"
keywords: []
---

# ബോണസ് വിതരണം ചെയ്യും

> **Lead Summary:** കണ്ണൂർ : ജില്ലയിൽ പ്രവർത്തിക്കുന്ന പാചകവാതക ഏജൻസികളിലെ തൊഴിലാളികളുടെ 2024-25 വർഷത്തെ ബോണസ് സംബന്ധിച്ച് ജില്ലാലേബർ ഓഫീസർ എ.കെ ജയശ്രീയുടെ മധ്യസ്ഥതയിൽ യോഗം ചേർന്നു.

## Article Content

കണ്ണൂർ : ജില്ലയിൽ പ്രവർത്തിക്കുന്ന പാചകവാതക ഏജൻസികളിലെ തൊഴിലാളികളുടെ 2024-25 വർഷത്തെ ബോണസ് സംബന്ധിച്ച് ജില്ലാലേബർ ഓഫീസർ എ.കെ ജയശ്രീയുടെ മധ്യസ്ഥതയിൽ യോഗം ചേർന്നു.

നിലവിലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 2023-24 വർഷത്തെ ഡി എയും കണക്കാക്കി ആയതിന്റെ 14.1 ശതമാനം ബോണസ് ആഗസ്റ്റ് 25 നകം മുഴുവൻ തൊഴിലാളികൾക്കും നൽകാൻ ചർച്ചയിൽ തീരുമാനമായി. തൊഴിലുടമകളെ പ്രതിനിധീകരിച്ച് എ.എം ഹരിനാരായണൻ, എൻ കൃഷ്ണദാസ്, വി നരേന്ദ്രൻ, തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ പ്രേമരാജൻ, കെ.വി രാമചന്ദ്രൻ, എ രാജേഷ്, സി.കെ സതീശൻ, കെ ജയരാജൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308838/kannur)