---
title: "ആയിത്തറ മമ്പറം ഗവ: എച്ച് എസ് എസ്സിൽ സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു"
english_title: "The passing out parade took place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30888/the-passing-out-parade-took-place"
published_at: "2022-03-10T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229c322e460e_Picsart_22-03-10_14-50-48-684.jpg"
keywords: []
---

# ആയിത്തറ മമ്പറം ഗവ: എച്ച് എസ് എസ്സിൽ സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു

> **Lead Summary:** ആയിത്തറ മമ്പറം ഗവ: എച്ച് എസ് എസ്സിൽ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ സല്യൂട്ട് സ്വീകരിച്ചു. 

## Article Content

ആയിത്തറ മമ്പറം ഗവ: എച്ച് എസ് എസ്സിൽ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ സല്യൂട്ട് സ്വീകരിച്ചു. 

അൻപതോളം സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളാണ് ആയിത്തറ മമ്പറം ഗവ: എച്ച് എസ് എസ്സിൽ പരിശീലനം പൂർത്തിയാക്കിയത്. മാസങ്ങൾ നീണ്ടു നിന്ന ശാസ്ത്രീയമായ പരിശീലനമാണ് കാഡറ്റുകൾക്ക് ലഭിച്ചത്.

പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് ആണ്  നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ കാഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ഗംഗാധരൻ മാസ്റ്റർ, ഡി ഇ ഒ എം.പി.അംബിക, കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ എന്നിവർ വിശിഷ്ട വ്യക്തികളായിരുന്നു. ട്രയിനർമാരായ റിട്ട: എ എസ് ഐ രാഘവൻ വയലേരി, എ എസ് ഐ സി വി അനിൽകുമാർ, കെ ബിന്ദു, രാജേഷ് കുണ്ടംചാലിൽ, സുനേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

എസ് പി സി കാഡറ്റുകളായ സന, റിയോനപ്രദീപ്, സൂര്യദേവ് ,ഗോപികാ രാജീവ്, അഭിനവ്, അജന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാസിങ്ങ് ഔട്ട് പരേഡ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30888/the-passing-out-parade-took-place)