---
title: "മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ രാമായണ പ്രഭാഷണം നടത്തി"
english_title: "Mananthama"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308905/mananthama"
published_at: "2025-08-16T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a01f9568c10_IMG-20250816-WA0008.jpg"
keywords: []
---

# മണത്തണ കുണ്ടേൻ വിഷ്ണു ക്ഷേത്രത്തിൽ രാമായണ പ്രഭാഷണം നടത്തി

> **Lead Summary:** മണത്തണ : കൊട്ടിയൂർ ദേവസ്വത്തിന്റെ ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണം പ്രഭാഷണം നടന്നു. രാമായണ മാസത്തോടനുബന്ധിച്ചു നടന്ന രാമായണ മനന സത്രത്തിന്റെ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്. ആദ്ധ്യാത്മിക പ്രഭാഷകൻ പി എസ് മോഹനൻ കൊട്ടിയൂർ മുഖ്യപ്രഭാഷണം നടത്തി.

## Article Content

മണത്തണ : കൊട്ടിയൂർ ദേവസ്വത്തിന്റെ ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണം പ്രഭാഷണം നടന്നു. രാമായണ മാസത്തോടനുബന്ധിച്ചു നടന്ന രാമായണ മനന സത്രത്തിന്റെ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്. ആദ്ധ്യാത്മിക പ്രഭാഷകൻ പി എസ് മോഹനൻ കൊട്ടിയൂർ മുഖ്യപ്രഭാഷണം നടത്തി.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ പരിപാടി ഉദ്‌ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ അധ്യക്ഷനായിരുന്നു. കെ സി പ്രശാന്ത് സ്വാഗതം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് ഉപഹാസ സമർപ്പണവും തുടർന്ന് അന്നദാനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308905/mananthama)