---
title: "എസ്ഡിപിഐ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റ് മുന്നിൽ പ്രതിഷേധ  ധർണ സംഘടിപ്പിച്ചു"
english_title: "Protest dharna was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30893/protest-dharna-was-organized"
published_at: "2022-03-10T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229c781eb503_Screenshot_20220310_150951.jpg"
keywords: []
---

# എസ്ഡിപിഐ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റ് മുന്നിൽ പ്രതിഷേധ  ധർണ സംഘടിപ്പിച്ചു

> **Lead Summary:** സവർണ സംവരണം നടപ്പാക്കിയവർ ദലിത് സംവരണം അട്ടിമറിക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഇന്നു രാവിലെ നടന്ന ധർണ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

സവർണ സംവരണം നടപ്പാക്കിയവർ ദലിത് സംവരണം അട്ടിമറിക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഇന്നു രാവിലെ നടന്ന ധർണ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു.

ഭരണഘടന ഉറപ്പുനൽകുന്ന  സംവരണം അട്ടിമറിക്കാൻ  ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് കൃഷ്ണൻ എരഞ്ഞിക്കൽ വ്യക്തമാക്കി. സവർണ  സമൂഹങ്ങൾക്ക് അനുകൂലമായി  സംവരണത്തെ  അട്ടിമറിക്കാനുള്ള ഭരണകൂട ശ്രമം  പിന്നോക്ക ദളിത് ന്യൂനപക്ഷ സമൂഹങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

എസ്.സി-എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നടപ്പിലാക്കുക, സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ  നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ നടത്തിയത്. ജില്ലാ പ്രസിഡന്റ്‌ എ സി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു.

ഭാരതീയ പട്ടിക ജാതി  സമാജം  ജില്ലാ സെക്രട്ടറി കുഞ്ഞമ്പു കല്യാശ്ശേരി, മോഹൻ ദാസ്, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡണ്ട്  കെ മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, സെക്രട്ടറി സുഫീറ അലി അക്ബർ, ശംസുദ്ധീൻ  മൗലവി, മുസ്തഫ നാറാത്ത്, എ ഫൈസൽ , എം  ജെ മാത്യു തുടങ്ങിയവർ സംസാരിച്ചു അബ്ദുല്ല നാറാത്ത്, ഷഫീഖ് പി സി തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30893/protest-dharna-was-organized)