---
title: "മണത്തണയിൽ  AIYF സ്വാതന്ത്ര്യ ദിനത്തിൽ യുവസംഗമം പരിപാടി സംഘടിപ്പിച്ചു"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308931/manathana"
published_at: "2025-08-16T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0377fb1102_IMG-20250816-WA0021.jpg"
keywords: []
---

# മണത്തണയിൽ  AIYF സ്വാതന്ത്ര്യ ദിനത്തിൽ യുവസംഗമം പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ : ഭരണഘടന സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി AIYF സ്വാതന്ത്ര്യ ദിനത്തിൽ യുവസംഗമം പരിപാടി സംഘടിപ്പിച്ചു.

## Article Content

പേരാവൂർ : ഭരണഘടന സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി AIYF സ്വാതന്ത്ര്യ ദിനത്തിൽ യുവസംഗമം പരിപാടി സംഘടിപ്പിച്ചു.

പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിൽ നടത്തിയ പരിപാടി CPI ജില്ലാ കൗൺസിൽ അംഗം എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മാളവിക മജുംദാർ അധ്യക്ഷത വഹിച്ചു. AISF ജില്ലാ പ്രസിഡന്റ് പ്രണോയി വിജയൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി. ഗീത, മറ്റു നേതാക്കളായ ആൽബർട്ട് ജോസ്, വി യാദവ്, അലൻ ഷാജു എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308931/manathana)