---
title: "സി.പി.ഐ.എം 23 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വെള്ളപ്പന്തലിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസ് ശ്രദ്ധേയമാകുന്നു"
english_title: "Organizing Committee Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30898/organizing-committee-office"
published_at: "2022-03-10T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229cc48a691b_Picsart_22-03-10_15-29-40-698.jpg"
keywords: []
---

# സി.പി.ഐ.എം 23 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വെള്ളപ്പന്തലിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസ് ശ്രദ്ധേയമാകുന്നു

> **Lead Summary:**  സി.പി.ഐ.എം 23 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വെള്ളപ്പന്തലിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസ് ശ്രദ്ധേയമാകുന്നു. നാടിൻ്റെ ചരിത്രം അടയാളപ്പെടുത്തുന്ന തരത്തിലാണ് സംഘാടക സമിതി ഓഫീസ് നിർമ്മിച്ചിട്ടുള്ളത്.

## Article Content

 സി.പി.ഐ.എം 23 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വെള്ളപ്പന്തലിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസ് ശ്രദ്ധേയമാകുന്നു. നാടിൻ്റെ ചരിത്രം അടയാളപ്പെടുത്തുന്ന തരത്തിലാണ് സംഘാടക സമിതി ഓഫീസ് നിർമ്മിച്ചിട്ടുള്ളത്.

വെള്ളപ്പന്തൽ എന്ന ഗ്രാമത്തിൻ്റെ ചരിത്രമാണ് സംഘാടക സമിതി ഓഫീസിലൂടെ പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് കാൽനടയാത്രക്കാർക്ക് വെള്ളം കുടിക്കാനുള്ള ഇടമായിരുന്നു വെള്ളപ്പന്തൽ. യാത്രക്കാർക്കും, വളർത്തു മൃഗങ്ങൾക്കും ഉപയോഗിക്കുന്നതിന് വേണ്ടി കിണറും പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.

വാഹന സൗകര്യം ഇല്ലാതിരുന്ന കാലത്ത് യാത്രക്കാരുടെ ഏക ആശ്രയവും ഇതായിരുന്നു. ആളുകൾക്ക് വിശ്രമിക്കാൻ പന്തലും ഒരുക്കിയിരുന്നതായാണ് ചരിത്രം. ഇങ്ങനെയാണ് വെള്ളപ്പന്തൽ എന്ന പേര് രൂപപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. നാടിൻ്റെ ചരിത്രം അടയാളപ്പെടുത്തുന്ന തരത്തിലാണ് സി പി എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് നിർമ്മിച്ചിട്ടുള്ളത്.

ത്രീസ്റ്റാർ ക്ലബിന് സമീപം നിർമ്മിച്ച സംഘാടക സമിതി ഓഫീസ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ ഉദ്ഘാടനം ചെയ്തു. സി പി എം മാങ്ങാട്ടിടം വെസ്റ്റ് ലോക്കൽ സെക്രട്ടറി കല്ലികണ്ടി വിനോദൻ അധ്യക്ഷത വഹിച്ചു. പി.പി രാജീവൻ,ചൊവ്വ ശ്രീധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30898/organizing-committee-office)