---
title: "തെരുവ് നായ ശല്യത്തിന് പരിഹാരമായില്ല: കേളകത്തെ വ്യാപാരികൾ പ്രതിസന്ധിയിൽ"
english_title: "Streatdogissue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/308990/streatdogissue"
published_at: "2025-08-16T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a05b2e357c7_1000119758.jpg"
keywords: []
---

# തെരുവ് നായ ശല്യത്തിന് പരിഹാരമായില്ല: കേളകത്തെ വ്യാപാരികൾ പ്രതിസന്ധിയിൽ

> **Lead Summary:** **കേളകം : **തെരുവ് നായ ശല്യത്തിന് പരിഹാരമായില്ല: കേളകത്തെ വ്യാപാരികൾ പ്രതിസന്ധിയിൽ.കേളകം ടൗണിലും, കേളകം - അടക്കാത്തോട് റോഡിലും തെരുവ് നായകളുടെ കൂട്ടം വട്ടമിടുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായി.പ്രശ്നത്തിന് പരിഹാരം തേടി വ്യാപാരികളും ,നാട്ടുകാരും നിരന്തരം ഗ്രാമ പഞ്ചായത്ത് സിക്രട്ടറിക്കും, പ്രസിഡണ്ടിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

## Article Content

**കേളകം : **തെരുവ് നായ ശല്യത്തിന് പരിഹാരമായില്ല: കേളകത്തെ വ്യാപാരികൾ പ്രതിസന്ധിയിൽ.കേളകം ടൗണിലും, കേളകം - അടക്കാത്തോട് റോഡിലും തെരുവ് നായകളുടെ കൂട്ടം വട്ടമിടുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയായി.പ്രശ്നത്തിന് പരിഹാരം തേടി വ്യാപാരികളും ,നാട്ടുകാരും നിരന്തരം ഗ്രാമ പഞ്ചായത്ത് സിക്രട്ടറിക്കും, പ്രസിഡണ്ടിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അലഞ്ഞ് തിരിയുന്ന തെരുവ് നായകള്‍ ഇതുവഴിയുള്ള യാത്രക്കാരുടെ നേരെയും അടുക്കാറുണ്ട് .സ്‌കൂളില്‍ പോവുന്ന വിദ്യാര്‍ത്ഥികള്‍ ഭയപ്പാടോടെയാണ് ഇതുവഴി കടന്ന് പോവുന്നത്.തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരില്ലെങ്കിൽ കടകൾ അടച്ചിടുകയല്ലാതെ മാർഗമില്ലെന്ന് അടക്കാത്തോട് റോഡിലെ വ്യാപാരികൾ പറയുന്നു. അഞ്ചും എട്ടും തെരുവ് പട്ടികൾ നിരന്ന് കിടക്കുന്ന കടകളിലും സ്ഥാപനത്തിലും കടന്ന് ചെല്ലാനാവാതെ മടങ്ങുകയാണ് ഇടപാടുകാർ.ഇനി ആര് പരിഹരിക്കും ഈ നായ ശല്യം എന്നാണ് നാട്ടുകാരുടെ ചോദ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/308990/streatdogissue)