---
title: "കേരള കാർഷിക സർവ്വകലാശാലയുടെ  ആഭിമുഖ്യത്തിൽ കശുമാവ് മേള സംഘടിപ്പിച്ചു   "
english_title: "Cashew fair was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30907/cashew-fair-was-organized"
published_at: "2022-03-10T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229d76a51aa8_Picsart_22-03-10_16-17-39-426.jpg"
keywords: []
---

# കേരള കാർഷിക സർവ്വകലാശാലയുടെ  ആഭിമുഖ്യത്തിൽ കശുമാവ് മേള സംഘടിപ്പിച്ചു   

> **Lead Summary:** കേരള കാർഷിക സർവ്വകലാശാല കശുമാവ് - കൊക്കൊ വികസന ഡയറക്ടറേറ്റ് , ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ,കേരള കാഷ്യു സെൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കശുമാവ് മേള സംഘടിപ്പിച്ചു.

## Article Content

കേരള കാർഷിക സർവ്വകലാശാല കശുമാവ് - കൊക്കൊ വികസന ഡയറക്ടറേറ്റ് , ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ,കേരള കാഷ്യു സെൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കശുമാവ് മേള സംഘടിപ്പിച്ചു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: റോബർട്ട് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കാഷ്യൂ സെൽ ചെയർമാൻ ജോസ് പൂമല അദ്ധ്യക്ഷനായ ചടങ്ങിൽ ആർ. അബു സ്വാഗതം പറഞ്ഞു.

കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ: ജയശ്രീ കൃഷ്ണൻകുട്ടി  വിഷയ അവതരണം നടത്തി. കശുമാവ് കൊക്കൊ വികസന ഡയറക്ടറേറ്റ് ഡയറക്ടർ ഡോ: വെങ്കടേഷ് ഹുയ്യാലി, ലിസി.ഒ .എസ് , ബേബി തോലാനി, പി.കെ. മുനീർ, കെ.പി.രേഷ്മ, ആദർഷ്, ഡോ: ജലജ എസ്.മേനോൻ തുടങ്ങിയവർ സംസാരിച്ചു.

കാർഷിക പ്രദർശനം, സെമിനാർ, ചർച്ച , ക്ലാസ്സുകൾ തുടങ്ങിയ പരിപാടികളും കശുമാങ്ങ ഉല്പന്നങ്ങളുടെ പ്രദർശനനവും വിൽപനയും കശുമാവ് മേളയിൽ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30907/cashew-fair-was-organized)