---
title: "തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല, ജനങ്ങൾക്കായി പ്രവർത്തിക്കും: രൺദീപ് സിം​ഗ്  "
english_title: "Election Result"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30916/Election-Result"
published_at: "2022-03-10T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6229dea091d59_Screenshot_20220310_163539.jpg"
keywords: []
---

# തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല, ജനങ്ങൾക്കായി പ്രവർത്തിക്കും: രൺദീപ് സിം​ഗ്  

> **Lead Summary:** ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പാഠമെന്ന് കോൺ​ഗ്രസ്. പാർട്ടിയുടെ തോൽവി പാഠമെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല പറഞ്ഞു.

## Article Content

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പാഠമെന്ന് കോൺ​ഗ്രസ്. പാർട്ടിയുടെ തോൽവി പാഠമെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല പറഞ്ഞു.

തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോൽവി പരിശോധിക്കാൻ സോണിയ ഗാന്ധി കോൺ​ഗ്രസ് പ്രവർത്തക സമിതി വിളിക്കും.

അടിയന്തര പ്രവർത്തക സമിതി ഉടൻ ചേരും. പഞ്ചാബിൽ അമരീന്ദർ സിംഗ് നാലരവർഷം ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ലെന്നും സുർജെവാല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30916/Election-Result)