---
title: "കണ്ണൂരിലെ കള്ളവോട്ടിനെതിരെ ജോസഫ് കൊട്ടുകപ്പള്ളിയുടെ നിയമ പോരാട്ടം 11 വർഷം പിന്നിട്ടു"
english_title: "Kannurelection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309358/kannurelection"
published_at: "2025-08-18T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2e3214e8a3_1000120344.jpg"
keywords: []
---

# കണ്ണൂരിലെ കള്ളവോട്ടിനെതിരെ ജോസഫ് കൊട്ടുകപ്പള്ളിയുടെ നിയമ പോരാട്ടം 11 വർഷം പിന്നിട്ടു

> **Lead Summary:** **കണ്ണൂർ : **ഏരുവേശ്ശി കെ.കെ.എൻ.എം.എ യു പി സ്കൂളിലെ109-ാം നമ്പർ ബൂത്തിൽ 2014 ഏപ്രിൽ മാസം നടന്ന കണ്ണൂർ പാർലമെൻറ് തിരഞ്ഞെടുപ്പ്, കെ.സുധാകരനും. പി.കെ ശ്രീമതിയും മത്സര രംഗത്ത് അന്നത്തെ ഏരുവേശ്ശിമണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായ ജോസഫ് കൊട്ടുകപ്പള്ളി 58 വോട്ടുകൾ ആബൂത്തിൽ CPM കള്ളവോട്ട് ചെയ്തു എന്ന് തെളിവുകൾ സഹിതം കുടായാൻമല പോലീസിൽ പരാതി നൽകി. പിന്നീട് Fl R റജിസ്റ്റർ ചെയ്ത് കോടതിയിലേക്ക് 57പേർ പ്രതികളായി കോടതി കണ്ടെത്തി ,ഇപ്പോൾ 11 വർഷം പിന്നിട്ടിട്ടും അനുകൂലമായ യാതൊരു നടപടിയുംനീതിന്യായവ്യവസ്ഥയിൽ നിന്നും ഇയാൾക്ക് ലഭിച്ചിട്ടില്ല. എന്നാലും മരണം വരെ പോരാട്ടം തുടരുമെന്നാണ് ഇദ്ദേഹം പറയുന്നത്.

## Article Content

**കണ്ണൂർ : **ഏരുവേശ്ശി കെ.കെ.എൻ.എം.എ യു പി സ്കൂളിലെ109-ാം നമ്പർ ബൂത്തിൽ 2014 ഏപ്രിൽ മാസം നടന്ന കണ്ണൂർ പാർലമെൻറ് തിരഞ്ഞെടുപ്പ്, കെ.സുധാകരനും. പി.കെ ശ്രീമതിയും മത്സര രംഗത്ത് അന്നത്തെ ഏരുവേശ്ശിമണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായ ജോസഫ് കൊട്ടുകപ്പള്ളി 58 വോട്ടുകൾ ആബൂത്തിൽ CPM കള്ളവോട്ട് ചെയ്തു എന്ന് തെളിവുകൾ സഹിതം കുടായാൻമല പോലീസിൽ പരാതി നൽകി. പിന്നീട് Fl R റജിസ്റ്റർ ചെയ്ത് കോടതിയിലേക്ക് 57പേർ പ്രതികളായി കോടതി കണ്ടെത്തി ,ഇപ്പോൾ 11 വർഷം പിന്നിട്ടിട്ടും അനുകൂലമായ യാതൊരു നടപടിയുംനീതിന്യായവ്യവസ്ഥയിൽ നിന്നും ഇയാൾക്ക് ലഭിച്ചിട്ടില്ല. എന്നാലും മരണം വരെ പോരാട്ടം തുടരുമെന്നാണ് ഇദ്ദേഹം പറയുന്നത്.

അന്ന് വിദേശത്ത് ഉണ്ടായിരുന്ന പ്രവാസികൾ അടക്കം ,സ്വൂട്ടിയിൽ വിദൂര സംസ്ഥാനത്ത് ജോലി ചെയ്തിരുന്ന സൈനികരുടെയും വോട്ടുകൾ ബൂത്തിൽ പോൾ ചെയ്തിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.58 പേരിൽ ഒരാൾ മാത്രമാണ് കൃത്യമായി വോട്ടിംഗ് ചെയ്തതായി തെളിഞ്ഞത് ബാക്കി വന്ന 57 വോട്ടും കള്ളവോട്ടായി കോടതി തളിപ്പറമ്പ് ജുഡീഷ്യൽ കോർട്ട് കണ്ടെത്തി. എന്നിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ.കാളീശ്വരം രാജ് ഉൾപ്പെടെ വൻ തുക സ്വന്തമായി മുടക്കിയാണ് കൊട്ടുകാപള്ളിയുടെ നിയമ പോരാട്ടം. വക്കീൽ ഫീസും ബസ്സും കയറി മലയോര പ്രദേശമായ ചെറിയ അരീക്കമലയിൽ നിന്നും കോടതിലേക്ക് ബസ്സ് കയറിയായിരുന്നു ഒരു പതിറ്റാണ്ടുകൾ പിന്നിട്ട കെട്ടുകാപള്ളിയുടെ പോരാട്ടം.എന്നിട്ടും 11 വർഷം പിന്നിട്ടും ഇതേ വരെ കോടതി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ല എന്ന അക്ഷേപമാണ് ഈ മുതിർന്ന കോൺഗ്രസ് നേതാവിന് പറയുവാനുള്ളത്.

കോടതി തളർന്നാലും, മരണം വരെ കള്ളവോട്ടിനായി പോരാട്ടം തുടരുമെന്നാണ്... കണ്ണൂരുകാരൻ ജോസഫ് കൊട്ടുക പളളിക്ക് പറയുവാനുള്ളത്.

രാജ്യം കള്ളവോട്ടിന്റെ തീഷ്ണത ചർച്ച ചെയ്യുമ്പോഴും. ഇന്ത്യൻനിയമ വ്യവസ്ഥയ്ക്ക് മുൻപിൽ ഒരായുസ് മുഴുവൻ കള്ളവോട്ടിനായി പോരാടാൻ ഉറച്ച് തന്നെയാണ് ഈ 68 കാരൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309358/kannurelection)