---
title: "സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309457/kannur"
published_at: "2025-08-19T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a3bd092e7c4_images.png"
keywords: []
---

# സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

> **Lead Summary:** കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികജാതി വികസന വകുപ്പും എന്‍ ടി ടി എഫും സംയുക്തമായി നടത്തുന്ന കണ്‍വെന്‍ഷണല്‍ ആന്‍ഡ് സി എന്‍ സി മെഷീനിസ്റ്റ് എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ 18 നും 24 നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. എന്‍ ടി ടി എഫ് നടത്തുന്ന പ്രവേശന പരീക്ഷ/അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. തലശ്ശേരിയിലെ എന്‍ ടി ടി എഫ് കേന്ദ്രത്തിലാണ് പത്ത് മാസം ദൈര്‍ഘ്യമുള്ള പരിശീലനം. പ്രവേശനം ലഭിക്കുന്നവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെ മുഴുവന്‍ ഫീസും സൗജന്യമായിരിക്കും. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2700596

## Article Content

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികജാതി വികസന വകുപ്പും എന്‍ ടി ടി എഫും സംയുക്തമായി നടത്തുന്ന കണ്‍വെന്‍ഷണല്‍ ആന്‍ഡ് സി എന്‍ സി മെഷീനിസ്റ്റ് എന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ 18 നും 24 നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. എന്‍ ടി ടി എഫ് നടത്തുന്ന പ്രവേശന പരീക്ഷ/അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. തലശ്ശേരിയിലെ എന്‍ ടി ടി എഫ് കേന്ദ്രത്തിലാണ് പത്ത് മാസം ദൈര്‍ഘ്യമുള്ള പരിശീലനം. പ്രവേശനം ലഭിക്കുന്നവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെ മുഴുവന്‍ ഫീസും സൗജന്യമായിരിക്കും. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2700596

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309457/kannur)