---
title: "കൊട്ടിയൂരിന്റെ വികസനം എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കും"
english_title: "Kottiyoorseminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309599/kottiyoorseminar"
published_at: "2025-08-19T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a44451a938b_1000120838.jpg"
keywords: []
---

# കൊട്ടിയൂരിന്റെ വികസനം എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കും

> **Lead Summary:** **കൊട്ടിയൂർ : ** കൊട്ടിയൂരിന്റെ വികസനം എന്ന പേരിൽ സെമിനാർ നടത്തുമെന്ന് സി പി ഐ (എം) കൊട്ടിയൂർ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൊട്ടിയൂർ : ** കൊട്ടിയൂരിന്റെ വികസനം എന്ന പേരിൽ സെമിനാർ നടത്തുമെന്ന് സി പി ഐ (എം) കൊട്ടിയൂർ ലോക്കൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2025 സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 10 മണി മുതൽ കൊട്ടിയൂർ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന സെമിനാറിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളും സംഘടനകളും ബഹുജനങ്ങളും പങ്കെടുക്കും. കേരളം സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുമ്പോൾ അതിനൊപ്പമെത്താൻ കൊട്ടിയൂർ പഞ്ചായത്തിനും സാധിക്കേണ്ടതുണ്ട്.

കൊട്ടിയൂരിന്റെ വികസനപരമായ പിന്നോക്കാവസ്ഥ പരിഹരി ക്കുന്നതിന് വേണ്ടി ഫലപ്രദമായ പഠനവും അതിനെ അടിസ്ഥാന പ്പെടുത്തികൊണ്ടുള്ള സമഗ്രമായ പദ്ധതികളും ആവശ്യമാണ്. അതിനുള്ള ശ്രമമാണ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു.സെമിനാറിനായി രൂപീകരിച്ച ഫാക്കൽറ്റി ഗ്രൂപ്പ് വിദഗ്ദരായ ആളുകളുടെ സഹായത്തോടെ തയ്യാറാക്കുന്ന വികസന രേഖ സെമിനാറിൽ അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309599/kottiyoorseminar)