---
title: "കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; നിരവധി ആളുകൾക്ക് കടിയേറ്റു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309669/kannur"
published_at: "2025-08-19T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a48c8816f4f_images_(3)_(14).jpeg"
keywords: []
---

# കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; നിരവധി ആളുകൾക്ക് കടിയേറ്റു

> **Lead Summary:** കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് ദിവസങ്ങളായി പത്തിലധികം പേർക്കാണ് കടിയേറ്റത്. കാൾടെക്സ്, വാരം, അത്താഴക്കുന്ന് മേഖലകളിലുള്ളവർക്കാണ് കടിയേറ്റത്. ബസ് കാത്തുനിൽക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയുമാണ് നായ ആക്രമിച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

## Article Content

കണ്ണൂർ: ജില്ലയിൽ വീണ്ടും തെരുവ് നായ ആക്രമണം. രണ്ട് ദിവസങ്ങളായി പത്തിലധികം പേർക്കാണ് കടിയേറ്റത്. കാൾടെക്സ്, വാരം, അത്താഴക്കുന്ന് മേഖലകളിലുള്ളവർക്കാണ് കടിയേറ്റത്. ബസ് കാത്തുനിൽക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയുമാണ് നായ ആക്രമിച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

കണ്ണൂർ കോർപ്പറേഷനിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. ഒരു മാസം മുൻപാണ് ഒറ്റ ദിവസം കൊണ്ട് 56 പേരെ നായ കടിച്ചത്. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായെങ്കിലും കാര്യമായ നടപടിയെടുക്കാൻ കോർപ്പറേഷനോ തദ്ദേശ സ്ഥാപനങ്ങളോ തയ്യാറായില്ല. ജില്ലയിൽ ആവശ്യത്തിന് എബിസി കേന്ദ്രങ്ങൾ ഇപ്പോഴുമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309669/kannur)