---
title: "പാലക്കാട്‌ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു."
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309706/palakkad"
published_at: "2025-08-20T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a52520d5721_IMG-20240104-WA0019.jpg"
keywords: []
---

# പാലക്കാട്‌ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു.

> **Lead Summary:** പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രതി സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല

## Article Content

പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രതി സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309706/palakkad)