---
title: "കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു"
english_title: "Aitucunionmarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309824/aitucunionmarch"
published_at: "2025-08-20T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5958e2d428_1000121137.jpg"
keywords: []
---

# കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി ) കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കുടിശ്ശികയായ പെൻഷൻ തുക ഉടൻ വിതരണം ചെയ്യുക , നിർമ്മാണ തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കുക, കുടിശ്ശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂർ : **കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി ) കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കുടിശ്ശികയായ പെൻഷൻ തുക ഉടൻ വിതരണം ചെയ്യുക , നിർമ്മാണ തൊഴിലാളി ക്ഷേമനിധിയെ സംരക്ഷിക്കുക, കുടിശ്ശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി കൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സി വിജയൻ അധ്യക്ഷത വഹിച്ചു. സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറിസി.പി. സന്തോഷ് കുമാർ , എഐടിയുസി ജില്ലാ പ്രസിഡന്റ് എം ഗംഗാധരൻ , അനിൽകുമാർ ,ടി വി നാരായണൻ , സംസാരിച്ചു. പി ബാലചന്ദ്രൻ ,എം ദാസൻ , പഴയടത്ത് മോഹനൻ കെ ബി ഉത്തമൻ , മോഹൻദാസ് , വിചിത്രൻ , ടി.വി കുമാരൻ ,കെ.പി പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309824/aitucunionmarch)