---
title: "സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി ജയരാജൻ"
english_title: "Epjayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/309841/epjayarajan"
published_at: "2025-08-20T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5a020cfc86_1000121202.jpg"
keywords: []
---

# സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി ജയരാജൻ

> **Lead Summary:** കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് സിപിഎം കേന്ദ്രം കമ്മിറ്റിയംഗം ഇപി ജയരാജൻ . കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യുനിയൻസിഐടി നേതൃത്വത്തിൽ നടത്തിയ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം '

## Article Content

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് സിപിഎം കേന്ദ്രം കമ്മിറ്റിയംഗം ഇപി ജയരാജൻ . കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യുനിയൻസിഐടി നേതൃത്വത്തിൽ നടത്തിയ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം '

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ സഹകരണ നയത്തിനെതിരെ നടന്ന മാർച്ച് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സഹകരണ മേഖല സുപ്രധാനമാണെന്നും എന്നാൽ അതിനു തകർക്കാൻ പലതരത്തിലുള്ള തന്ത്രങ്ങളും കേന്ദ്രസർക്കാർ ആവിഷ്കരിക്കുകയാണ് എന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ പി ജയരാജൻ പറഞ്ഞു.  ബീഹാർനിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാണെന്ന് കണ്ട് വോട്ടർ പട്ടികയെ അട്ടിമറിച്ചിരിക്കുകയാണ് അത്തരത്തിൽ ജനാധിപത്യത്തെ കാറ്റിൽ പറത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. ജില്ല പ്രസിഡണ്ട് വിനോദ് വി അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ വി പ്രജീഷ് അരക്കൻ ബാലൻ എംഎം മനോഹരൻ കെ സുജയ എൻ അനിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/309841/epjayarajan)