---
title: "തപാൽ അദാലത്ത്"
english_title: "Postal adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30988/postal-adalat"
published_at: "2022-03-11T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622aad9e5b123_images (4).jpeg"
keywords: []
---

# തപാൽ അദാലത്ത്

> **Lead Summary:** തപാൽ വകുപ്പിന്റെ വടക്കൻ മേഖല സർക്കിളിന്റെ തപാൽ അദാലത്ത് മാർച്ച് 30 ന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവ് പോസ്റ്റോഫീസിൽ ഓൺലൈനായി നടത്തും.

## Article Content

തപാൽ വകുപ്പിന്റെ വടക്കൻ മേഖല സർക്കിളിന്റെ തപാൽ അദാലത്ത് മാർച്ച് 30 ന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവ് പോസ്റ്റോഫീസിൽ ഓൺലൈനായി നടത്തും.

കാസർകോട് മുതൽ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ മേഖല. തപാൽ വകുപ്പ് നൽകുന്ന ലെറ്റർ പോസ്റ്റ്, മണി ഓർഡറുകൾ, പാഴ്സൽ, സ്പീഡ് പോസ്റ്റ്്, സേവിംഗ്സ് ബാങ്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ബി സുധ, അസി.ഡയറക്ടർ, പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസ്, നോർത്തേൺ റീജിയൺ, നടക്കാവ്, കാലിക്കറ്റ്-673011 എന്ന വിലാസത്തിൽ മാർച്ച് 16 ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയക്കണം. കവറിനു പുറത്ത് 'തപാൽ അദാലത്ത്' എന്നെഴുതിയിരിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30988/postal-adalat)