---
title: "തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം"
english_title: "Scole Kerala id cards"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30993/scole-kerala-id-cards"
published_at: "2022-03-11T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab2606fbaa_download.png"
keywords: []
---

# തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

> **Lead Summary:** സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിസിഎ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

## Article Content

സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിസിഎ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

വിദ്യാർഥികളുടെ യൂസർനെയിം, പാസ്വേർഡ് (അപേക്ഷാ നമ്പറും ജനന തിയ്യതിയും) ഉപയോഗിച്ച് സ്‌കോൾ-കേരള ഡിസി എ വെബ്സൈറ്റായ www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. അനുവദിച്ച പഠനകേന്ദ്രം കോ ഓർഡിനേറ്റിംഗ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. സമ്പർക്ക ക്ലാസുകളുടെ വിവരം പഠനകേന്ദ്രങ്ങൾ മുഖേന ലഭ്യമാകുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0471 2342950, 2342271, 2342369.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30993/scole-kerala-id-cards)