---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Guest instructor vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30994/guest-instructor-vacancy"
published_at: "2022-03-11T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab2ccc0d00_images (6).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** തോട്ടട ഗവ.ഐ ടി ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

## Article Content

തോട്ടട ഗവ.ഐ ടി ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ള പൊതു വിഭാഗത്തിൽപ്പെട്ടതും എസ്സി മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളും മാർച്ച് 16 ന് രാവിലെ 10.30ന് കൂടിക്കാഴ്ച്ചയ്ക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും കരുതണം. എസ്സി വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ അവരുടെ അഭാവത്തിൽ എസ് സി വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30994/guest-instructor-vacancy)