---
title: "കിക്മയിൽ എംബിഎ പ്രവേശനം"
english_title: "Kikma mba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/30997/kicma-mba"
published_at: "2022-03-11T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab43a493a0_images (7).jpeg"
keywords: []
---

# കിക്മയിൽ എംബിഎ പ്രവേശനം

> **Lead Summary:** സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എംബിഎ 2022-24 ബാച്ചിലേക്കുള്ള പ്രവേശനം കണ്ണൂർ സൗത്ത് ബസാറിലെ കോ ഓപ്പറേറ്റീവ് ട്രെയിനിങ് സെന്ററിൽ മാർച്ച് 16ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.

## Article Content

സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എംബിഎ 2022-24 ബാച്ചിലേക്കുള്ള പ്രവേശനം കണ്ണൂർ സൗത്ത് ബസാറിലെ കോ ഓപ്പറേറ്റീവ് ട്രെയിനിങ് സെന്ററിൽ മാർച്ച് 16ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.

കേരള സർവകലാശാലയുടെയും എഐസിടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റം എന്നിവയിൽ ഇരട്ട സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്സി/എസ്ടി വിദ്യാർഥികൾക്ക് സർക്കാർ യൂനിവേഴ്സിറ്റി നിബന്ധനകൾ പ്രകാരം ഫീസാനുകൂല്യം ലഭിക്കും.

അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ഇതേവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. ഫോൺ: 8547618290, 9447002106. വെബ്സൈറ്റ്: www.kicmakerala.com.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/30997/kicma-mba)