---
title: "ബജറ്റ് രേഖകള്‍ ഇനി എല്ലാവരിലേക്കും ;വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി"
english_title: "Web portal for budget"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31001/web-portal-for-budget"
published_at: "2022-03-11T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ab782ed821_n36696724416469665768833826d554122b5d4f6e174e7413133866f1078c962530b4ebc00f696d0d7acd0d.jpg"
keywords: []
---

# ബജറ്റ് രേഖകള്‍ ഇനി എല്ലാവരിലേക്കും ;വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാല​ഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചാല്‍ ഉടന്‍ തന്നെ ബജറ്റ് രേഖകള്‍ ഇനി എല്ലാവരിലേക്കും എത്തും.സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള സമ്ബൂര്‍ണ വിവരങ്ങളും ബജറ്റ് രേഖകളും അടങ്ങുന്ന വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി.

## Article Content

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാല​ഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചാല്‍ ഉടന്‍ തന്നെ ബജറ്റ് രേഖകള്‍ ഇനി എല്ലാവരിലേക്കും എത്തും.സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള സമ്ബൂര്‍ണ വിവരങ്ങളും ബജറ്റ് രേഖകളും അടങ്ങുന്ന വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി.

budget.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച്‌ വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കാം. 'Kerala Budget' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐ ഒ എസ് ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാം. വെബ് പോര്‍ട്ടലിന്റെയും 'കേരളാ ബജറ്റ്' മൊബൈല്‍ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം ധനമന്ത്രി നിര്‍വഹിച്ചു.

നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് ധനകാര്യ വകുപ്പിന് വേണ്ടി വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചത്.1957 മുതലുള്ള ബജറ്റ് പ്രസംഗങ്ങളുള്‍പ്പെടെയുള്ള ബജറ്റ് രേഖകള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31001/web-portal-for-budget)