---
title: "ശ്രീകണ്ഠപുരം  ചെമ്പേരി റോഡിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം"
english_title: "Parcelloryaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310238/parcelloryaccident"
published_at: "2025-08-22T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a82960ea392_1000121934.jpg"
keywords: []
---

# ശ്രീകണ്ഠപുരം  ചെമ്പേരി റോഡിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം

> **Lead Summary:** **കണ്ണൂർ : **ശ്രീകണ്ഠപുരം ചേപ്പറമ്പ് ചെമ്പേരി റോഡിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം. ചേപ്പറമ്പ് പയറ്റ്യാലിലാണ് അപകടം. ചെമ്പേരി യിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ഡൽഹിയിൽ നിന്നും പാഴ്സലുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഹെവി ചരക്ക് വാഹനങ്ങൾക്ക് ഈ റൂട്ടിൽ അനുമതിയില്ല. കൊടുംവളവും ഇറക്കവുമായ ഈ റോഡിൽ അപകടങ്ങൾ പതിവാണ്. അത് കൊണ്ട് തന്നെ തളിപ്പറമ്പിൽ നിന്നും മലയോര ഹൈവേ റോഡ് വഴിയാണ് ഇത്തരം വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. അത് പാലിക്കാത്തതാണ് അപകട കാരണം. വെള്ളിയാഴ്ച രാവിലെ 7 മണി ഓടെ നടന്ന അപകടത്തിൽ അന്യസംസ്ഥാനക്കാരായ ഡ്രൈവർക്ക് സാരമായി പരുക്കേറ്റു.ഇയാളെ പര്യാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്ത് എത്തി.

## Article Content

**കണ്ണൂർ : **ശ്രീകണ്ഠപുരം ചേപ്പറമ്പ് ചെമ്പേരി റോഡിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം. ചേപ്പറമ്പ് പയറ്റ്യാലിലാണ് അപകടം. ചെമ്പേരി യിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ഡൽഹിയിൽ നിന്നും പാഴ്സലുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഹെവി ചരക്ക് വാഹനങ്ങൾക്ക് ഈ റൂട്ടിൽ അനുമതിയില്ല. കൊടുംവളവും ഇറക്കവുമായ ഈ റോഡിൽ അപകടങ്ങൾ പതിവാണ്. അത് കൊണ്ട് തന്നെ തളിപ്പറമ്പിൽ നിന്നും മലയോര ഹൈവേ റോഡ് വഴിയാണ് ഇത്തരം വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. അത് പാലിക്കാത്തതാണ് അപകട കാരണം. വെള്ളിയാഴ്ച രാവിലെ 7 മണി ഓടെ നടന്ന അപകടത്തിൽ അന്യസംസ്ഥാനക്കാരായ ഡ്രൈവർക്ക് സാരമായി പരുക്കേറ്റു.ഇയാളെ പര്യാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്ത് എത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310238/parcelloryaccident)