---
title: "കിക്മ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310338/admission"
published_at: "2025-08-23T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a90194bac30_download_(2).jpeg"
keywords: []
---

# കിക്മ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

> **Lead Summary:** കണ്ണൂർ :കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 25 ന് രാവിലെ 10 മുതല്‍ കാള്‍ടെക്‌സ് ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. കേരള സര്‍ലകലാശാലയുടെയും എ ഐ സി റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനുമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. വിദ്യാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9447002106, വെബ്‌സൈറ്റ്: www.kicma.ac.in

## Article Content

കണ്ണൂർ :കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 25 ന് രാവിലെ 10 മുതല്‍ കാള്‍ടെക്‌സ് ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. കേരള സര്‍ലകലാശാലയുടെയും എ ഐ സി റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനുമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദമാണ് അടിസ്ഥാന യോഗ്യത. വിദ്യാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9447002106, വെബ്‌സൈറ്റ്: www.kicma.ac.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310338/admission)