---
title: "കേരള ബജറ്റ് പ്രഖ്യാപനങ്ങൾ: ഒറ്റ നോട്ടത്തിൽ"
english_title: "Kerala Budget 2022"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31037/kerala-budget-2022"
published_at: "2022-03-11T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ae5fcd70d2_Screenshot_20220311_105951.jpg"
keywords: []
---

# കേരള ബജറ്റ് പ്രഖ്യാപനങ്ങൾ: ഒറ്റ നോട്ടത്തിൽ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനം തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ മൂലവും കൊവിഡിനെ തുടർന്നും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളർച്ച മുൻനിർത്തിയുള്ള വമ്പൻ പ്രഖ്യാപനങ്ങളാണ് കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ ഉണ്ടായത്. ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി.

## Article Content

തിരുവനന്തപുരം: സംസ്ഥാനം തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ മൂലവും കൊവിഡിനെ തുടർന്നും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളർച്ച മുൻനിർത്തിയുള്ള വമ്പൻ പ്രഖ്യാപനങ്ങളാണ് കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ ഉണ്ടായത്. ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി.

വിലക്കയറ്റം നേരിടാൻ - 2000 കോടി. ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി. സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി. സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ. തിരുവനന്തപുരത്തെ    മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി. 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി.

ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി. ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ് ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി വർക്ക് നിയർ ഹോം പദ്ധതി - 50 കോടി നാല് സയൻസ് പാർക്കുകൾ - 1000 കോടി.

ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി. അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി. പത്ത് മിനി ഫുഡ് പാർക്ക് -100 കോടി. റബ്ബർ സബ്സിഡി - 500 കോടി. 2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും ഫെറി ബോട്ടുകൾ സോളാറാക്കും വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്.

ഡാമിലെ മണൽ വാരാൻ  യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി. ശുചിത്വ സാഗരം പദ്ധതി - 10 കോടി. പരിസ്ഥിതി ബജറ്റ് 2023 മുതൽ നെൽകൃഷി വികസനം - 76 കോടി നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ തിര സംരക്ഷണം - 100 കോടി. മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി.

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി. ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി. ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം.

ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി. കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു. പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31037/kerala-budget-2022)