---
title: "എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 29ന്"
english_title: "Admnaveenbabu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310426/admnaveenbabu"
published_at: "2025-08-23T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a984d4323ed_1000122360.jpg"
keywords: []
---

# എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 29ന്

> **Lead Summary:** **കണ്ണൂർ: **എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ തുടരന്വേഷണത്തിൽ ഈ മാസം 29 ന് കോടതി വിധി പറയും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് വിധി പറയുക.

## Article Content

**കണ്ണൂർ: **എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ തുടരന്വേഷണത്തിൽ ഈ മാസം 29 ന് കോടതി വിധി പറയും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിലാണ് വിധി പറയുക.

അന്വേഷണത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. രണ്ട് തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. ശക്തമായ വാദമാണ് ഉണ്ടായത്. ഈ മാസം 29ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നവീൻ ബാബുവിന്‍റെ ഭാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

എന്നാൽ മജിസ്ട്രേറ്റ് കോടതിയിലല്ല, സെഷന്‍സ് കോടതിയിലാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. തുടരന്വേഷണം വേണോ വേണ്ടയോ എന്ന കാര്യത്തിൽ ഈ മാസം 29 ന് തീരുമാനമുണ്ടായേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310426/admnaveenbabu)