---
title: "ബാറിൽ അക്രമം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച ഹോംഗാർഡ് പിടിയിൽ"
english_title: "Homeguard arrested for assault"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31056/homeguard-arrested-for-assault"
published_at: "2022-03-11T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622afad09dbfa_IMG-20220311-WA0025.jpg"
keywords: []
---

# ബാറിൽ അക്രമം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച ഹോംഗാർഡ് പിടിയിൽ

> **Lead Summary:** ചെറുപുഴ: ബാറിൽ അക്രമം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച ഹോംഗാർഡ് പിടിയിൽ .തലശേരി ഫയർ സ്റ്റേഷനിലെ ഹോം ഗാർഡ് മാത്തിൽ വടശേരിയിലെ കുളങ്ങര ഹൗസിൽ നോബിൾ ജോസഫിനെ യാണ് ചെറുപുഴ എസ്.ഐ. എം.പി. ഷാജിയും സംഘവും പിടികൂടിയത്.

## Article Content

ചെറുപുഴ: ബാറിൽ അക്രമം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലിസ് സംഘത്തെ ആക്രമിച്ച ഹോംഗാർഡ് പിടിയിൽ .തലശേരി ഫയർ സ്റ്റേഷനിലെ ഹോം ഗാർഡ് മാത്തിൽ വടശേരിയിലെ കുളങ്ങര ഹൗസിൽ നോബിൾ ജോസഫിനെ യാണ് ചെറുപുഴ എസ്.ഐ. എം.പി. ഷാജിയും സംഘവും പിടികൂടിയത്.

ചെറുപുഴ ബസ്സ്റ്റാന്റിനടുത്തുള്ള എലഗൻസ് ബാറിൽ ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് സംഭവം . മദ്യപിച്ച് ചിലർ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരായ രതീഷ് ഗിരിഷ് , മുഹമ്മദ് നജീബ് എന്നിവർ , മദ്യപിച്ച് ബാറിൽ അക്രമത്തിന് മുതിർന്ന നോബിളിനേയും സഹോദരൻ ഷാജിയെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സിവിൽ പോലീസ് ഓഫീസറായ മുഹമ്മദ് നജീബിനെ ഇവർ ആക്രമിക്കുകയായിരുന്നു .

ഇടത് ചെവിക്കും ഇടത് ഷോൾഡറിനും , പരിക്കേറ്റ നജീബിനെ ചെറുപുഴ യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേൽപിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ നോബിൾ ജോസഫിനെ പോ ലീസ് അറസ്റ്റു ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31056/homeguard-arrested-for-assault)