---
title: "ആസ്റ്റർ മിംസ് കണ്ണൂരിൻ്റെ നേത്യത്തിൽ സമഗ്ര ട്രോമ എമർജൻസി മെഡിസിൻ കോൺക്ലേവ് സംഘടിപ്പിക്കും "
english_title: "Comprehensive Trauma Emergency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31066/comprehensive-trauma-emergency"
published_at: "2022-03-11T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b02ad8560d_Picsart_22-03-11_13-34-30-681.jpg"
keywords: []
---

# ആസ്റ്റർ മിംസ് കണ്ണൂരിൻ്റെ നേത്യത്തിൽ സമഗ്ര ട്രോമ എമർജൻസി മെഡിസിൻ കോൺക്ലേവ് സംഘടിപ്പിക്കും 

> **Lead Summary:** കണ്ണൂർ: ആസ്റ്റർ മിംസ് കണ്ണൂരിൻ്റെ നേത്യത്തിൽ സമഗ്ര ട്രോമ എമർജൻസി മെഡിസിൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് എമർജൻസി ഡിപ്പാർട്മെൻ്റ് ഹെഡ് ഡോ.ജിനേഷ് കണ്ണൂർ പ്രസ് ക്ലബിൽ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: ആസ്റ്റർ മിംസ് കണ്ണൂരിൻ്റെ നേത്യത്തിൽ സമഗ്ര ട്രോമ എമർജൻസി മെഡിസിൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് എമർജൻസി ഡിപ്പാർട്മെൻ്റ് ഹെഡ് ഡോ.ജിനേഷ് കണ്ണൂർ പ്രസ് ക്ലബിൽ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അപകടങ്ങൾ ഉൾപ്പടെ അടിയന്തര ചികിൽസ ആവശ്യമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നൂതന ചികിൽസാ രീതികളെ കുറിച്ച് പരിശീലനം നൽകുന്നതിനാണ് ദ്വിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

> 12, 13 തിയ്യതികളിലായി "ലേറ്റസ്റ്റ് അപ്ഡേറ്റസ് ആൻ്റ് കൺസപ്റ്റ്സ് ഇൻ ഇനീഷ്യൽ ട്രോമ മാനേജ്മെൻ്റ്' എന്ന തലക്കെട്ടിൽ കണ്ണൂർ ബിനാലെ ഇൻ്റർനാഷണലിൽ നടക്കുന്ന ശിൽപ്പശാലയിൽ പ്രമുഖർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.

ജില്ലയിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും. ഡോ. വേണുഗോപാൽ, ഡോ.ജിനേഷ്, ഡോ.റിനോയ്, ഡോ.ശ്രീനിവാസ് തുടങ്ങിയവർ ക്ലാസെടുക്കും.

പോസ്റ്റർ പ്രസൻ്റേഷൻ, ക്വിസ് മത്സരം എന്നിവയും ശിൽപ്പശാലയുടെ ഭാഗമായി നടക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അരുൺ രാജ ചന്ദ്രൻ, ഡോ.അബൂബക്കർ, ജ്യോതി പ്രസാദ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31066/comprehensive-trauma-emergency)