---
title: "മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സ്കൈ ഹണ്ടേഴ്സ് - 2022 പേരിൽ സാഹസിക ടൂറിസം വിനോദ പരിപാടികൾ സംഘടിപ്പിക്കും "
english_title: "Adventure tourism entertainment program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31068/adventure-tourism-entertainment-program"
published_at: "2022-03-11T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b07e2707a0_Picsart_22-03-11_13-56-42-213.jpg"
keywords: []
---

# മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സ്കൈ ഹണ്ടേഴ്സ് - 2022 പേരിൽ സാഹസിക ടൂറിസം വിനോദ പരിപാടികൾ സംഘടിപ്പിക്കും 

> **Lead Summary:** അഡ്രേനോ ടൂറിസം ക്ലബിൻ്റെ നേതൃത്വത്തിൽ മാർച്ച് 12 മുതൽ 20 വരെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സ്കൈ ഹണ്ടേഴ്സ് - 2022 പേരിൽ സാഹസിക ടൂറിസം വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

അഡ്രേനോ ടൂറിസം ക്ലബിൻ്റെ നേതൃത്വത്തിൽ മാർച്ച് 12 മുതൽ 20 വരെ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ സ്കൈ ഹണ്ടേഴ്സ് - 2022 പേരിൽ സാഹസിക ടൂറിസം വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ.കെ ജിജേഷ് കുമാർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

12ന് വൈകീട്ട് 3മണിക്ക് അസി. കലക്ടർ മുഹമ്മദ് ശഫീഖ് ഉദ്ഘാടനം ചെയ്യും. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സജിത ടി അധ്യക്ഷത വഹിക്കും. എ.എസ്.പി.പ്രിൻസ് അബ്രഹാം ഫ്ളാഗ് ഓഫ് ചെയ്യും.

പാരാസൈലിങ്ങ്, സീ ഷോർ ട്രക്കിങ്ങ്, ഐലൻ്റ് വിസിറ്റ് തുടങ്ങിയ സാഹസിക വിനോദ പരിപാടികളാണ് 20 വരെ സംഘടിപ്പിക്കുന്നത്. 14 വയസ്സിന് മുകളിലുള്ളവർക്കാണ് പാരാസൈലിങ്ങ് പങ്കെടുക്കാൻ അവസരം.

ഹൃദോഗം, ഗർഭിണികൾ എന്നിവരെ പങ്കെടുപ്പിക്കില്ല. പാരാസൈലിങ്ങിന് ഒരാൾക്ക് 1000 രൂപ ഈടാക്കും. വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കോഡിനേറ്റർ ക്യാപ്റ്റൻ അനൂപ്, ടി ജിതിൻ രാജ്, മൊയ്സ് സഫർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31068/adventure-tourism-entertainment-program)