---
title: "ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു "
english_title: "Block meeting was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/31075/block-meeting-was-organized"
published_at: "2022-03-11T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b1576810fa_Picsart_22-03-11_14-54-04-957.jpg"
keywords: []
---

# ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** പേരാവൂര്‍: ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് സമ്മേളനം തൊണ്ടിയില്‍ സീന ഓഡിറ്റോറിയത്തില്‍ നടന്നു. പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂര്‍: ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് സമ്മേളനം തൊണ്ടിയില്‍ സീന ഓഡിറ്റോറിയത്തില്‍ നടന്നു. പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എം.എസ്. അമല്‍ പതാകയുയര്‍ത്തി. സി. രഗിലാഷ് രക്തസാക്ഷി പ്രമേയവും, സി. സനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സരിന്‍ ശശി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.ജി ദിലീപ്, മുഹമ്മദ് സിറാജ്, കെ.കെ ശ്രീജിത്ത്, പ്രസീഡിയം പ്രതിനിധികളായ അമീര്‍ ഫൈസല്‍, ഐശ്വര്യ, ദീപു ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

14 മേഖലാ കമ്മറ്റികളില്‍ നിന്നായി 182 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/31075/block-meeting-was-organized)