---
title: "രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന്  സണ്ണി ജോസഫ്"
english_title: "Sannyjosephkpcc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/310796/sannyjosephkpcc"
published_at: "2025-08-25T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac28024b850_1000122731.jpg"
keywords: []
---

# രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന്  സണ്ണി ജോസഫ്

> **Lead Summary:** **ഇരിട്ടി : **രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായുള്ള ആരോപണങ്ങളെ പാര്‍ട്ടി ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിന്റെ സസ്‌പെന്‍ഷന്‍ നടപടി പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനമാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്‍മാരുമായി ആശയവിനിമയം നടത്തി. ഐക്യകണ്ഠേനയാണ് സസ്‌പെന്‍ഷന്‍ തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു.പരാതി വന്ന ഉടനെ പാര്‍ട്ടി പദവി രാജിവച്ച് രാഹുല്‍ മാതൃക കാട്ടി. തുടര്‍നടപടികള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്കോ നിയമപരമായോ പരാതികള്‍ ലഭിച്ചിട്ടില്ല. ആയതിനാല്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്നതിന് ന്യായീകരണമില്ല. അങ്ങനെയൊരു കീഴ് വഴക്കം കേരള രാഷ്ടീയത്തില്‍ ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

## Article Content

**ഇരിട്ടി : **രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായുള്ള ആരോപണങ്ങളെ പാര്‍ട്ടി ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിന്റെ സസ്‌പെന്‍ഷന്‍ നടപടി പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനമാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്‍മാരുമായി ആശയവിനിമയം നടത്തി. ഐക്യകണ്ഠേനയാണ് സസ്‌പെന്‍ഷന്‍ തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു.പരാതി വന്ന ഉടനെ പാര്‍ട്ടി പദവി രാജിവച്ച് രാഹുല്‍ മാതൃക കാട്ടി. തുടര്‍നടപടികള്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്കോ നിയമപരമായോ പരാതികള്‍ ലഭിച്ചിട്ടില്ല. ആയതിനാല്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്നതിന് ന്യായീകരണമില്ല. അങ്ങനെയൊരു കീഴ് വഴക്കം കേരള രാഷ്ടീയത്തില്‍ ഇല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/310796/sannyjosephkpcc)